നെടുങ്കണ്ടം: പ്രവര്‍ത്തനം ആരംഭിച്ച് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും മാവടി ഗവ. എൽ.പി സ്കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി കേഴുന്നു. 21 കുട്ടികള്‍ പഠിക്കുന്ന ഇവിടെ പ്രധാനാധ്യാപികയുടെയും അധ്യാപകരുടെയും പ്യൂണിെൻറയും പാചകത്തൊഴിലാളിയുടെയും തുടങ്ങി എല്ലാ പണികളും ചെയ്യാന്‍ ആകെയുള്ളത് ഒരു അധ്യാപികയും ഒരു പാര്‍ട്ട് ടൈം സ്വീപ്പറും മാത്രം.
നെടുങ്കണ്ടം ടൗണില്‍നിന്ന് ആറ് കി.മീറ്റര്‍ അകലെ നെടുങ്കണ്ടം പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഏലക്കാട്ടിലാണ് ഈ പ്രാഥമിക വിദ്യാലയം. 2000ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ 100 വിദ്യാർഥികളുമായി പ്രൗഢിയോടെ തല ഉയര്‍ത്തിനിന്ന സ്കൂൾ കാലക്രമേണ പരാധീനതകളുടെ നടുവിലായി.
വിദ്യാർഥികളുള്ളപ്പോള്‍ അധ്യാപകരില്ല, അധ്യാപകരെത്തുമ്പോള് വിദ്യാർഥികളില്ല. രണ്ടുമുണ്ടെങ്കിൽ അടിസ്ഥാന സൗകര്യങ്ങളില്ല. അധികൃതര്‍ തിരിഞ്ഞുനോക്കാത്തതാണ് സ്കൂളിെൻറ ദുരവസ്ഥക്ക് കാരണം. കഴിഞ്ഞ അധ്യയനവര്‍ഷം ഏഴ് കുട്ടികള്‍ മാത്രമുണ്ടായിരുന്ന സ്കൂളില്‍ ഇത്തവണ വർധിച്ചു.
അടിസ്ഥാന സൗകര്യെമാരുക്കിയാല് സ്കൂളിലേക്ക് ഇനിയും കുട്ടികളെത്തും. വിദ്യാർഥികൾക്കും അധ്യാപകര്‍ക്കും യാത്രചെയ്യാന്‍ പ്രയാസമേറിയ സ്ഥലത്താണ് വിദ്യാലയമെന്നതും ദുരിതം ഇരട്ടിയാക്കി. രണ്ട്, മൂന്ന്, 21 വാര്‍ഡുകളിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. സ്വന്തമായി ഒരേക്കര്‍ സ്ഥലവും കെട്ടിടവും നാല് ക്ലാസ്മുറികളും ഉപകരണങ്ങളുമുണ്ട്്്.
ഉച്ചക്കഞ്ഞി വിതരണവും പാചകപ്പുരയും പാചകത്തൊഴിലാളിയും പ്രാഥമികാവശ്യത്തിനുള്ള സൗകര്യങ്ങളുമൊക്കെ മുമ്പ് ഇവിടെ ഉണ്ടായിരുന്നു. കുടിവെള്ളമില്ലാത്തതിനാല്‍ അടുത്ത വീട്ടില്‍നിന്ന് വെള്ളം തലച്ചുമടായി കൊണ്ടുവന്നാണ് ഇപ്പോൾ കഞ്ഞിവെക്കുന്നത്.
ക്ലാസ് മുറി പാചകപ്പുരയായി ഉപയോഗിക്കുന്നു. കിച്ചൻ സ്റ്റോറിന് ഫണ്ട് അനുവദിച്ചതായി പറയുന്നുണ്ടെങ്കിലും കിട്ടിയിട്ടില്ല. സ്കൂളില്‍ കമ്പ്യൂട്ടര്‍ സംവിധാനമില്ല. കുട്ടികള്‍ക്ക് വാട്സ്ആപ് കാള്‍ ചെയ്താണ് ക്ലാെസടുക്കുന്നത്. എക്കോ ക്ലബ്, ലൈബ്രറി, സ്പോര്‍ട്സ് ഉപകരണങ്ങള്‍ തുടങ്ങിയവക്ക് ചെറുഫണ്ടുകള് സ്കൂളിന് ലഭിച്ചിരുന്നു.
എന്നാല്‍ കുടിവെള്ളം, ചുറ്റുമതില്‍, ഗേറ്റ്, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യം ഇന്നും അന്യമാണ്. മൂന്ന് അധ്യാപകരും പ്രധാനാധ്യാപകനും സ്കൂളിന് അനുവദിച്ചത്. സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും തിരിഞ്ഞുനോക്കാത്ത വിദ്യാലയത്തിന് തദ്ദേശ സ്ഥാപനത്തിെൻറയോ സാമൂഹിക, സാംസ്കാരിക സംഘടനകളുടെയോ സഹായം ലഭിച്ചാല്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.