നെടുംകുന്നം: ജലക്ഷാമം രൂക്ഷമായ പതിനാലാം വാര്‍ഡില്‍ മൂന്നുവര്‍ഷം മുമ്പ് 26 ലക്ഷം രൂപ മുടക്കി നിര്‍മിച്ച പദ്ധതിയിലൂടെ ലഭിക്കുന്ന വെള്ളം തുരുമ്പു കലർന്നതെന്ന് പരാതി. പദ്ധതി ഉദ്ഘാടനം ചെയ്തപ്പോള്‍ തന്നെ വെള്ളം തുരുമ്പും ചളിയും കലര്‍ന്നാണ് വന്നത്. പൈപ്പിന്റെ പ്രശ്നമാകും പിന്നീട് മാറിക്കോളും എന്ന് ഗുണഭോക്താക്കള്‍ കരുതി. ഓരോ ദിവസവും വെള്ളം കൂടുതല്‍ മലിനമായി തുരുമ്പ് കലര്ന്നെത്തിയതോടെ ആളുകള്‍ പദ്ധതി ഉപേക്ഷിച്ചു. 52 കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് കറ്റുവെട്ടി-ചെറുപുതുപ്പള്ളി കുടിവെള്ള പദ്ധതി ആരംഭിച്ചത്. ഇതേ വാര്‍ഡില്‍ തന്നെ 82 കുടുംബങ്ങള്‍ക്കായി നിര്‍മിച്ച തൊട്ടിക്കല്‍ പദ്ധതി ഒരു പ്രശ്നവുമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളം പിടിക്കുന്ന പാത്രങ്ങള്‍ പോലും മലിനമാകുന്ന സ്ഥിതിയാണ്. ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച പദ്ധതി പാഴായതോടെ ശക്തമായ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പദ്ധതി ആരംഭിച്ചപ്പോള്‍ പി.വി.സി പൈപ്പുകള്‍ വേണമെന്നാണ് ജലനിധി വാര്‍ഡ് സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ ജി.ഐ പൈപ്പ് തന്നെ മതിയെന്ന് ജലനിധി ഉദ്യോഗസ്ഥര്‍ വാശിപിടിച്ചെന്നാണ് സമിതി പ്രവര്‍ത്തകര്‍ പറയുന്നത്.
നിലവാരം കുറഞ്ഞ ജി.ഐ പൈപ്പിലൂടെ വെള്ളമെത്തിയപ്പോള്‍ ഇവ പൂര്‍ണമായി തുരുമ്പെടുത്തു. ഇതോടെ ഗുണഭോക്താക്കള്‍ നെടുംകുന്നം പഞ്ചായത്തിലും ജലനിധി അധികൃതര്‍ക്കും പരാതി നല്കി. ഇനി ഒന്നും ചെയ്യാനില്ലെന്ന് മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് എന്‍. ജയരാജ് എം.എല്‍.എക്ക് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. തുരുമ്പെടുത്ത പൈപ്പുകള്‍ മാറ്റി പി.വി.സി പൈപ്പുകള്‍ ഇട്ടാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. പഞ്ചായത്തും ജലനിധി അധികൃതരും ജനപ്രതിനിധികളും കൈവിട്ടതോടെ സമിതിയുടെ നേതൃത്വത്തില്‍ പ്രമേയം പാസാക്കി. വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.