മനക്കരുത്തുകൊണ്ട് ഉയരങ്ങള്‍ കീഴടക്കി സനല്‍

നെ​ടു​ങ്ക​ണ്ടം: മ​ന​ക്ക​രു​ത്തു​കൊ​ണ്ട്​ ഉ​യ​ര​ങ്ങ​ൾ കീ​ഴ​ട​ക്കി ഇ​ര​ട്ട സ്വ​ർ​ണ നേ​ട്ട​വു​മാ​യി സ​ന​ൽ. സം​സ്ഥാ​ന പാ​രാ അ​ത്​​ല​റ്റി​ക്സി​ലാ​ണ് ചെ​മ്മ​ണ്ണാ​ര്‍ സ്വ​ദേ​ശി സ​ന​ല്‍ ഉ​യ​ര​ക്കു​റ​വി​ല്‍ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടി സ്വ​ന്തം ഗ്രാ​മ​ത്തി‍െൻറ അ​ഭി​മാ​ന​മാ​യ​ത്.

ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന സം​സ്ഥാ​ന പാ​രാ അ​ത്​​ല​റ്റി​ക്സി​ൽ ഡി​സ്‌​ക​സ് ത്രോ, ​ജാ​വ​ലി​ന്‍ ത്രോ ​ഇ​ന​ങ്ങ​ളി​ലാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. ചെ​റു​പ്പം​മു​ത​ല്‍ ക​ലാ​കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ ഇ​ദ്ദേ​ഹം, ചെ​മ്മ​ണ്ണാ​റി​ന് സ​മീ​പം പ​ള്ളു​ക്കു​ന്നി​ല്‍ ചെ​റി​യൊ​രു പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി​വ​രു​ക​യാ​ണ്. വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്ത 'അ​ത്ഭു​ത ദ്വീ​പ്' ചി​ത്ര​ത്തി​ൽ സ​ന​ല്‍ ശ്ര​ദ്ധേ​യ​മാ​യ വേ​ഷം ചെ​യ്തി​രു​ന്നു. മാ​ര്‍ച്ചി​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ക്കു​ന്ന ദേ​ശീ​യ പാ​രാ അ​ത്​​ല​റ്റി​ക്സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണി​പ്പോ​ൾ.

Tags:    
News Summary - Sanal is a star now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.