നെടുങ്കണ്ടം: പത്ത് ജോഡി ഇരട്ടകളാണ്, അറിവിന്റെ മധുരം നുകരാന്‍ കല്ലാര്‍ ഗവ. എല്‍.പി സ്കൂളില്‍ എത്തിയത്. കെ.ജി സെക്ഷന്‍ മുതല്‍ മൂന്നാം ക്ലാസുകളില്‍ വരെയുള്ള കുട്ടികളാണിവർ. കെ.എ. ഭദ്രനന്ദ- കെ.എ. ഭാഗ്യനന്ദ, ഷിയോൺ-ജിയോൺ, ആര്യനന്ദ- ആദികൃഷ്ണ, കാശിദേവ്-ദേവകി, അഖില അരവിന്ദ്-അമല അരവിന്ദ്, ആദിത്യൻ-അനാമിക, സാരവ് സുരേഷ്, ശ്രീയ സുരേഷ്, എസ്. ലേഹിത്-എസ്. ലോജിത്, ആദിൽ -ആഹിൽ, വിനായക്-വിഘ്നേഷ്, എന്നിവരാണ് സ്കൂളിലെ പുത്തൻ ഇരട്ടകൾ.
കോവിഡ് പ്രതിസന്ധി മൂലം മുന്‍വര്‍ഷങ്ങളില്‍ ക്ലാസില്‍ പോകാന്‍ സാധിക്കാതിരുന്നതിനാല്‍, ഇവരെല്ലാം ആദ്യമായാണ് അക്ഷരമുറ്റത്തേക്ക് എത്തുന്നത്. ഇവർക്ക് സ്കൂളിൽ പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു. കഴിഞ്ഞ വർഷം നാലാംക്ലാസിൽനിന്ന് മൂന്ന് ജോടി ഇരട്ടകൾ പുറത്തേക്കുപോയപ്പോഴാണ് പത്ത് ജോടിപ്പേർ എത്തിയത്. സ്കൂളിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ഇരട്ട കുട്ടികൾ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.