നെടുങ്കണ്ടം: ജനവാസ മേഖലയില്‍ ഭീതിപരത്തി നിലയുറപ്പിച്ച കാട്ടാനക്കൂട്ടം മൂന്നുദിവസം കൊണ്ട് നശിപ്പിച്ചത് 10 ഏക്കര്‍ ഏലത്തോട്ടം. തോരാതെ പെയ്യുന്ന മഴയില്‍ ഏലത്തോട്ടത്തില്‍ കാട്ടാന തമ്പടിച്ചിരിക്കുന്നത്്് ആശങ്ക ഉയര്‍ത്തുന്നു. ഉടുമ്പന്‍ചോലയില്‍ കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയിലാണ് നിലയുറപ്പിച്ചത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഉടുമ്പന്‍ചോലയില്‍ ആര്.ആര്.ടി ടീമിെൻറ ക്യാമ്പ്്് ഓഫിസ് ആരംഭിച്ചു. ദേവികുളത്തുനിന്ന് വനംവകുപ്പിെൻ റാപിഡ് റെസ്പോണ്‍സ് ടീമിനെ എത്തിച്ച് പ്രദേശത്തുനിന്ന് ആനയെ തമിഴ്നാട് വനത്തിലേക്ക് കയറ്റിവിടാനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്.
പ്രദേശത്തെ നിരവധി കര്‍ഷകരുടെ ഭൂമിയിലാണ് കാട്ടാന നാശനഷ്ടമുണ്ടാക്കിയത്.
കൃഷിയിടം പൂര്‍ണമായി നഷ്ടപ്പെട്ടതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലായി. കനത്ത മഴ തുടരുന്നതിനാല്‍ കര്‍ഷകര്‍ ഏറെ ആശങ്കയിലാണ്. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ ഉടുമ്പന്‍ചോല, ശാന്തനരുവി, പുഷ്പക്കണ്ടം, അണക്കരമെട്ട്, ആനക്കല്ല് പ്രദേശങ്ങളിലും ആഴ്ചകളായി ആനശല്യം രൂക്ഷമാണ്.
പുഷ്പക്കണ്ടം അണക്കര മെട്ടില്‍ വാച്ച് ടവറിന് സമീപത്തും ആനയിറങ്ങിയത് ഭീതിപരത്തുന്നു. ഉടുമ്പന്‍ചോലയില്‍ ഏലത്തോട്ടത്തില്‍ കയറിയ ആനകള്‍ 1000 ഏലച്ചെടികള്‍ പൂര്‍ണമായി നശിപ്പിച്ചു. കഴിഞ്ഞ വര്‍ഷവും മേഖലയില്‍ കാട്ടാന വന്‍നാശ നഷ്ടമുണ്ടാക്കിയിരുന്നു. വനംവകുപ്പിെൻറ റാപ്പിഡ് റെസ്പോണ്‍സ് ടീം ഒരാഴ്ച പരിശ്രമിച്ചാണ് അന്ന്്് കാട്ടാനക്കൂട്ടത്തെ തമിഴ്നാടിെൻറ വനാതിര്‍ത്തിയിലേക്ക് കയറ്റിവിട്ടത്.
റാപ്പിഡ് റെസ്പോണ്‍സ് ടീം ക്യാപ്റ്റന്‍ ആര്. രഞ്ജിത്, ഉടുമ്പന്‍ചോല വനംവകുപ്പ് ഓഫിസര്‍ കെ.വി. സുരേഷ്, ഉദ്യോഗസ്ഥരായ ബി. ഉണ്ണികൃഷ്ണന് നായര്‍, അനീഷ് ജോസഫ് എന്നിവരടങ്ങിയ സംഘം നാശനഷ്ടമുണ്ടായ സ്ഥലം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.