തേനിയിലേക്കും തിരുവനന്തപുരത്തേക്കും പുതിയ സർവിസ്

നെ​ടു​ങ്ക​ണ്ടം: ഉ​ടു​മ്പ​ന്‍ചോ​ല​യി​ല്‍ നി​ന്ന് തേ​നി​യി​ലേ​ക്കും നെ​ടു​ങ്ക​ണ്ട​ത്ത്​ നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും കെ.​എ​സ്.​ആ​ര്‍.​ടി.​സി. ര​ണ്ട് പു​തി​യ സ​ര്‍വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. നെ​ടു​ങ്ക​ണ്ടം ഡി​പ്പോ​ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച​താ​ണ് സ​ര്‍വീ​സു​ക​ള്‍. രാ​വി​ലെ എ​ട്ടി​ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ന്ന​തും ചി​കി​ത്സാ​ർ​ഥം തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു പോ​കു​ന്ന ആ​ളു​ക​ള്‍ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന രീ​തി​യി​ലാ​ണ് സ​ര്‍വ്വീ​സ്.

നെ​ടു​ങ്ക​ണ്ട​ത്ത് നി​ന്ന്​ രാ​ത്രി 12.30 ന് ​പു​റ​പ്പെ​ട്ട് തു​ക്കു​പാ​ലം, ക​ട്ട​പ്പ​ന, മു​ണ്ട​ക്ക​യം, പ​ത്ത​നം​തി​ട്ട, പു​ന​ലൂ​ര്‍ വ​ഴി രാ​വി​ലെ എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. രാ​വി​ലെ 11.20 ന് ​തി​രി​കെ പു​റ​പ്പെ​ട്ട് കി​ളി​മാ​നൂ​ര്‍, ആ​യൂ​ര്‍, അ​ടൂ​ര്‍, പ​ത്ത​നാ​പു​രം, പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി, മു​ണ്ട​ക്ക​യം, ക​ട്ട​പ്പ​ന വ​ഴി രാ​ത്രി 7.30 ന് ​നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തും. തേ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ തേ​ടി പോ​കു​ന്ന​വ​ര്‍ക്ക് ഗു​ണ​ക​ര​മാം വി​ധം തൂ​ക്കു​പാ​ലം, രാ​മ​ക്ക​ല്‍മേ​ട്, ക​മ്പം​മെ​ട്ട്, ക​മ്പം വ​ഴി​യാ​ണ്​ തേ​നി സ​ർ​വീ​സ്. തി​രു​വ​ന​ന്ത​പു​രം സ​ര്‍വീ​സ്​ 19ന് ​എം.​എം.​മ​ണി എം.​എ​ല്‍.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

Tags:    
News Summary - to Theni and Thiruvananthapuram New service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.