നെടുങ്കണ്ടം: മുണ്ടിയെരുമ പട്ടംനഗര് വോളിബാള്‍ കോര്‍ട്ടിന് സമീപത്തുകൂടി ആദിയാര്പുരത്തെത്തി ചേരുന്ന നടപ്പുവഴി കാടുകയറിയിട്ട് നാളുകളായി. പതിറ്റാണ്ടുകളായുള്ള വഴിയാണിത്. ആരാധനാലയങ്ങള്‍, പാല് സൊസൈറ്റി, സ്കൂള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ പ്രവര്ത്തിക്കുന്നിടത്തേക്കുള്ള എളുപ്പവഴിയാണിത്.
ഇവിടെയാണ് സര്‍ക്കാര്‍വക ഭൂമി കാടുകയറി കിടക്കുന്നത്. സ്കൂള്‍ കുട്ടികളടക്കം നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന ഈ നടപ്പുവഴി കാടുകയറിയതിനാല്‍ ഭയന്നാണ് സ്കൂള്‍ കുട്ടികളും മറ്റും യാത്ര ചെയ്യുന്നത്. പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാണ്. മാത്രവുമല്ല തോടിന് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിലവില്‍ തോടിന് കുറുകെ മൂന്ന് കോണ്‍ക്രീറ്റ് കഷണങ്ങളാണ് നിരത്തിയിരിക്കുന്നത്. ദേവഗിരിഭാഗത്തുനിന്ന് മറ്റും നിരവധിയാളുകള്‍ ഈ നടപ്പുവഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. വളരെ വേഗം ടൗണിലെത്താന്‍ കഴിയുന്ന വഴിയാണിത്. കാട് വെട്ടിത്തെളിച്ച് യാത്ര സുഗമമാക്കുകയും ഒപ്പം ചെറിയ പാലം നിര്‍മിക്കാനും അധികൃതര്‍ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.