നെടുങ്കണ്ടം: മുണ്ടിയെരുമയില്‍ അപകടം ക്ഷണിച്ചുവരുത്തി വൈദ്യുതി ലൈന്‍ താഴ്ന്നുകിടക്കുന്നു. മുണ്ടിയെരുമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപത്തുകൂടി കടന്നു പോകുന്ന ലൈനാണ് ഭീതി പരത്തുന്നത്. കല്ലാര്‍ പുഴയുടെ പുറമ്പോക്ക് ഭൂമിയില്‍ കൂടിയാണ് ലൈന്‍ കടന്നുപോകുന്നത്. തൂക്കുപാലം സെക്ഷന്‍ ഓഫിസ് പരിധിയിലാണിത്. പരിസരവാസികള്‍ സെക്ഷന്‍ ഓഫിസിലും ബോര്‍ഡിന്റെ ഉന്നത ഓഫിസുകളിലും ഒക്കെ അറിയിച്ചിട്ടും യാതൊരു നടപടിയുമില്ല.
കഴിഞ്ഞയാഴ്ച വൈദ്യൂതി ജീവനക്കാര്‍ ടച്ച് വെട്ട് നടത്തിയപ്പോള്‍ മുണ്ടിയെരുമയിലെ ഓട്ടോഡ്രൈവര്‍മാര്‍ വിഷയം അവരുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. പക്ഷേ അവരാരും തിരിഞ്ഞുനോക്കിയില്ല. സമീപ പ്രദേശങ്ങളിലുള്ളവര്‍ പശുവളര്‍ത്തലിനെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഭയം മൂലം പുല്ലരിയാന്‍ പോലും പോകാനാവാത്ത അവസ്ഥയാണ്. അതുപോലെ സ്കൂള്‍ കുട്ടികളും ഈ പരിസരത്തുകൂടിയാണ് കടന്നുപോകുന്നുത്. ബന്ധപ്പെട്ട അധികാരികള്‍ ഉദാസീനത വെടിഞ്ഞ് വൈദ്യുതി ലൈന്‍ ഉയര്‍ത്തി കെട്ടുകയും, വൈദ്യുതി ലൈനിന് താഴെയുള്ള ഇല്ലിപ്പടര്പ്പുകളും, കാടുംവെട്ടി മാറ്റുകയും ചെയ്യണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.