നെടുങ്കണ്ടം: ഹൈറേഞ്ചില്‍ മുഖംമൂടി ധരിച്ച് ഇരുചക്ര വാഹന മോഷ്ടാക്കള്‍ വിലസുന്നു. കുഞ്ചിത്തണ്ണിയില്നിന്ന് മോഷ്ടിച്ച വാഹനം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച് നെടുങ്കണ്ടത്തുനിന്ന് മറ്റൊരു വാഹനവുമായി കടന്നു.
നെടുങ്കണ്ടം പടിഞ്ഞാറെ കവല ചെമ്പകക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന യമഹ ഷോറൂമില്‍നിന്നുമാണ് ഇരുചക്രവാഹനം മോഷ്ടിച്ചത്. ഷോറൂം ജീവനക്കാരന് ഹരിയുടെ വാഹനമാണ് മോഷണം പോയത്. വൈകീട്ട് ഷോറൂമിന് മുന്നില്‍ പാര്‍ക്ക് ചെയ്ത വാഹനമാണ് പുലര്‍ച്ച മോഷ്ടാക്കള്‍ കടത്തിക്കൊണ്ട് പോയത്.
ഷോറൂമിന് മുന്നില്‍നിന്ന് പരിസരവും സമീപത്ത് ഉറങ്ങിക്കിടന്നവരെയും വീക്ഷിച്ചശേഷം വാഹനം തള്ളി റോഡിലിറക്കി ഉടുമ്പന്‍ചോല ഭാഗത്തേക്ക് കടത്തുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് മോഷ്ടിച്ച വാഹനം നെടുങ്കണ്ടം പാറത്തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസിന് ലഭിച്ചു. ഈ വാഹനം തകരാറായതിനാല്‍ വഴിയില്‍ ഉപേക്ഷിച്ചതായാണ് പൊലീസ് നിഗമനം. ഉപേക്ഷിക്കപ്പെട്ട വാഹനത്തിലും കാറിലുമാണ് മൂവര്‍ സംഘം നെടുങ്കണ്ടത്തെത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.