നെടുങ്കണ്ടം: പ്രളയകാലത്ത് തകർന്ന വീടിെൻറ സംരക്ഷണഭിത്തി നിർമിച്ചുനൽകാമെന്ന അധികൃതരുടെ വാക്ക് പാഴ്വാക്കായി. ഭയന്നുവിറച്ച് അഞ്ചംഗ കുടുംബം കഴിയന്നു. ആലപ്പുഴ-മധുര ദേശീയപാത കടന്നുപോകുന്ന ബഥേൽ വയലിങ്കൽ എം.കെ. വിനോദിെൻറ വീടാണ് ഭീഷണി ഉയർത്തുന്നത്.
2018ലെ പ്രളയകാലത്ത് വീടിെൻറ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് വീട് തന്നെ നഷ്ടമാകുമോയെന്ന ആശങ്കയിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ വർഷവും ഈ വർഷവും വീടിെൻറ മുറ്റംവരെ ഇടിഞ്ഞുപോയത്.
ഇപ്പോൾ രണ്ടുമൂന്ന് മരങ്ങളുടെ വേരുകൾക്ക് മുകളിലാണ് പണിതീരാത്ത ഈ വീട്. 2018ൽ ബഥേൽ മേഖലയിൽ 22 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഏറ്റവും കൂടുതൽ മണ്ണിടിച്ചിലുണ്ടായത് വയലിങ്കൽ എം.കെ. വിനോദിെൻറ വീട് സ്ഥിതിചെയ്യുന്ന ഭാഗത്താണ്.
തൊട്ടടുത്ത നാല് പുരയിടങ്ങളുടേതുൾെപ്പടെ 60 മീറ്ററോളം ഭാഗം ദേശീയ പാതയിലേക്ക് പതിച്ചു. ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. മൂന്നാഴ്ചയെടുത്താണ് മണ്ണ് നീക്കംചെയ്തത്. സ്ഥലം സന്ദർശിച്ച കലക്ടറും ആർ.ഡി.ഒയും മന്ത്രിയും അപകടാവസ്ഥയിലായ വീടുകൾക്ക് സംരക്ഷണഭിത്തി നിർമിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തു.
എന്നാൽ, നടപടിയായില്ല. നെടുങ്കണ്ടം, വാത്തിക്കുടി പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മേഖലയിൽ പഞ്ചായത്തിെൻറ നേതൃത്വത്തിൽ മൂന്ന് വീടുകളുടെ സംരക്ഷണഭിത്തി കഴിഞ്ഞ വർഷം നിർമിച്ചു. ഏറ്റവും അപകടാവസ്ഥയിലുള്ള വിനോദിെൻറ വീടിെൻറ ഭാഗം നിർമിച്ച് നൽകാൻ അധികൃതർ തയാറായില്ല.
എപ്പോൾ വേണമെങ്കിലും ഒലിച്ചുപോകാവുന്ന വീട്ടിൽ ഭീതിയോടെ കഴിയുകയാണ് അമ്മയും ഭാര്യയും രണ്ടു കുട്ടികളുമുൾപ്പെടെ അഞ്ചംഗ കുടുബം. മൂന്ന് വർഷമായി പകൽസമയങ്ങളിൽ ഈ വീടിനുള്ളിൽ താമസിച്ച് രാത്രി ബന്ധുവീടുകളിൽ അഭയം തേടുകയാണ് ഈ നിർധന കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.