നെടുങ്കണ്ടം: ഓൺലൈനിൽ ബുക്ക് ചെയ്ത വരുത്തിയ പാന്റ്സ് പാക്കറ്റ് പൊട്ടിച്ചപ്പോൾ ഞെട്ടി. പഴകി ദ്രവിക്കാറായി തുടങ്ങിയത്. നെടുങ്കണ്ടം സ്വദേശിനി ദീപക്കാണ് പണം നഷ്ടമായത്.
ദീപ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്, മകനുവേണ്ടി, ഓണ്‍ലൈന്‍ വഴി രണ്ട് പാന്റ്സ് ബുക്ക് ചെയ്തത്. ചിത്രങ്ങള്‍ കണ്ട് ഇഷ്ടപ്പെട്ട്, അളവും കൃത്യമാണെന്ന് മനസ്സിലാക്കിയ ശേഷമായിരുന്നു ബുക്കിങ്. 899 രൂപയായിരുന്നു വില. ഇത് കാഷ്ഓണ് ഡെലിവറിയായി നല്കി. എന്നാല്‍, പാര്‍സല്‍ തുറന്ന് നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
ഉപയോഗിച്ച് പഴകി, കറപിടിച്ച രണ്ട് പാന്റ്സാണ് പാര്‍സലില്‍ ഉണ്ടായിരുന്നത്. ബുക്ക് ചെയ്ത വെബ്സൈറ്റില്‍, പിന്നീട് ഇവര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണ്‍ നമ്പറും പ്രവര്‍ത്തനക്ഷമമല്ല.
ഫേസ്ബുക്കിൽ കണ്ട വെബ്സൈറ്റില്നിന്നുമാണ് ഇവര്‍ വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.