മറയൂര്‍: അഞ്ചുദിവസമായി മഴയും കോടമഞ്ഞും തുടരുന്നതിനാല്‍ മറയൂരിൽ കാര്‍ഷികമേഖല സ്തംഭിച്ചു. നിലവിലെ കാലാവസ്ഥയില്‍ മറയൂരും കാന്തല്ലൂരും തണുത്ത് വിറക്കുകയാണ്. മഴ തുടങ്ങിയതിന് പിന്നാലെ കനത്ത കോടമഞ്ഞുമെത്തി.
പ്രദേശത്തെ പ്രധാന കൃഷിവിളകളായ കരിമ്പിനെയും ശീതകാല പച്ചക്കറി വിളകളെയും ഇത് പ്രതികൂലമായി ബാധിച്ചു.
ചന്നം പിന്നം ചെയ്യുന്ന മഴക്ക് പിന്നാലെ കോടമഞ്ഞും കൂടിയായതാണ് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം വിളവിറക്കിയ വെളുത്തുള്ളി വിത്തുകളെ നശിപ്പിക്കുന്നത്.
കൂടാതെ വിളവെടുക്കാൻ പാകത്തിലുള്ള ബീന്‍സ്, കാരറ്റ്, കാബേജ് എന്നീ വിളകളെയും ബാധിച്ചു. മഴ തുടര്‍ന്നാല്‍ പ്രദേശത്തെ കാര്‍ഷികമേഖല പ്രതിസന്ധിയിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.