ബോ​ട്ട് സ​വാ​രി നി​ർ​ത്തി​വെ​ച്ച തേ​ക്ക​ടി

മഴ, മണ്ണിടിച്ചിൽ, ദുരിതം

മൂ​ന്നാ​റി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മൂ​ന്നാ​ർ: പ​ഴ​യ മൂ​ന്നാ​ര്‍ - ദേ​വി​കു​ളം റോ​ഡി​ല്‍ തു​ട​ര്‍ച്ച​യാ​യ മ​ണ്ണി​ടി​ച്ചി​ല്‍ മൂ​ലം ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. അ​ടി​മാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ ബോ​ഡി​മെ​ട്ടി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​ടി​മാ​ലി-​ഇ​രു​ട്ടു​കാ​നം-​ആ​ന​ച്ചാ​ല്‍-​കു​ഞ്ചി​ത്ത​ണ്ണി രാ​ജാ​ക്കാ​ട്-​പൂ​പ്പാ​റ വ​ഴി പോ​ക​ണം.

ബോ​ഡി​മെ​ട്ടി​ല്‍നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പൂ​പ്പാ​റ രാ​ജാ​ക്കാ​ട് - കു​ഞ്ചി​ത്ത​ണ്ണി ആ​ന​ച്ചാ​ല്‍ വ​ഴി​യും വ​ഴി​തി​രി​ച്ചു​വി​ടാ​നാ​ണ് ജി​ല്ല ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് മൂ​ന്നാ​ര്‍ ഡി​വൈ.​എ​സ്.​പി​ക്ക്​ നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.

തേക്കടിയിൽ ഇക്കോ ടൂറിസം പരിപാടികൾ നിർത്തിവെച്ചു

കു​മ​ളി: മ​ഴ​യും കാ​റ്റും ശ​ക്ത​മാ​യ​തോ​ടെ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മു​ഴു​വ​ൻ ടൂ​റി​സം പ​രി​പാ​ടി​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ടു​ക്കി ക​ല​ക്ട​ർ ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന്​ പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​തം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ 'മാ​ധ്യ​മ' ത്തോ​ട്​ പ​റ​ഞ്ഞു. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന​ത​നു​സ​രി​ച്ച് പ​രി​പാ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കും.

പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​നു​ള്ളി​ലെ തേ​ക്ക​ടി ത​ടാ​ക​ത്തി​ലൂ​ടെ​യു​ള്ള ബോ​ട്ട് സ​വാ​രി ഉ​ൾ​പ്പെ​ടെ​യാ​ണ് നി​ർ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 1.45ന്‍റെ ബോ​ട്ട് സ​വാ​രി ന​ട​ന്ന ശേ​ഷ​മാ​ണ് അ​റി​യി​പ്പ് എ​ത്തി​യ​ത്. തു​ട​ർ​ന്ന്, 3.30ന്‍റെ ബോ​ട്ട് സ​വാ​രി റ​ദ്ദാ​ക്കി.കാ​റ്റും മ​ഴ​യും മൂ​ലം മ​ര​ക്കൊ​മ്പു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ട​ത്തി​ന് സാ​ധ്യ​ത​യേ​റി​യ​തോ​ടെ​യാ​ണ് വ​ന​ത്തി​നു​ള്ളി​ലെ ട്ര​ക്കി​ങ്, ബാം​ബൂ റാ​ഫ്റ്റി​ങ്​ ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വെ​ച്ച​ത്.

സംസ്ഥാനപാതകളിൽ മരം വീണു; ഗതാഗതം മുടങ്ങി

ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും വീ​ശി​യ​ടി​ച്ച​തോ​ടെ ഹൈ​റേ​ഞ്ചി​ലെ റോ​ഡു​ക​ളി​ൽ മ​രം വീ​ണ്​ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. യാ​ത്ര​ക്കാ​ർ ത​ല​നാ​രി​ഴ​ക്കാ​ണ്​ അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്. ക​ട്ട​പ്പ​ന - പു​ളി​യ​ന്മ​ല, പു​ളി​യ​ന്മ​ല - കു​മ​ളി, വ​ണ്ട​ന്മേ​ട്​ - മാ​ലി റോ​ഡു​ക​ളി​ൽ മ​രം വീ​ണു.

പു​റ്റ​ടി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​ക്ക്​ മു​ക​ളി​ലേ​ക്ക്​ വൈ​ദ്യു​തി പോ​സ്റ്റ് ഒ​ടി​ഞ്ഞു​വീ​ണു. ഡ്രൈ​വ​റും വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്കൂ​ൾ കു​ട്ടി​ക​ളും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം.പു​റ്റ​ടി ദേ​വി​വി​ലാ​സ​ത്തി​ൽ സ​തീ​ഷി​ന്‍റെ ഓ​ട്ടോ​ക്ക്​ മു​ക​ളി​ലാ​ണ്​ പോ​സ്റ്റ് പ​തി​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വൈ​ദ്യു​തി ലൈ​നി​ലേ​ക്ക്​ വീ​ഴു​ക​യും തു​ട​ർ​ന്ന്​ നാ​ല് പോ​സ്റ്റ്​ മ​റി​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ൽ ഒ​രെ​ണ്ണ​മാ​ണ്​ ഓ​ട്ടോ​യു​ടെ മു​ക​ളി​ൽ പ​തി​ച്ച​ത്. ഓ​ട്ടോ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഉ​ച്ച​യോ​ടെ ചേ​മ്പു​ക​ണ്ട​ത്ത്​ പു​റ്റ​ടി​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട്​ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ് മി​ക്സി​ങ്​ യ​ന്ത്ര​ത്തി​ൽ ഇ​ടി​ച്ചു. കാ​റി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് കാ​ർ റോ​ഡി​ൽ​നി​ന്ന്​ തെ​ന്നി​മാ​റി​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം

ക​ട്ട​പ്പ​ന-​പു​ളി​യ​ന്മ​ല പാ​ത​യി​ൽ പൊ​ലീ​സ് വ​ള​വി​ന് സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. രാ​വി​ലെ 10 ഓ​ടെ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റു​മാ​യി വ​ന്ന ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന പൊ​ലീ​സ് എ​ത്തി​യാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ഇ​തേ പാ​ത​യി​ൽ മ​രം ക​ട​പു​ഴ​കി വീ​ണും ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

ഉ​ച്ച​ക്ക് ഒ​രു​മ​ണി​യോ​ടെ വ​ണ്ട​ന്മേ​ട്​ -മാ​ലി റോ​ഡി​ൽ മൂ​ന്നി​ട​ത്ത്​ മ​രം വീ​ണു. തു​ട​ർ​ന്ന്, ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. നാ​ട്ടു​കാ​രും ഇ​തേ പാ​ത​യി​ൽ മ​റ്റ്​ ര​ണ്ടി​ട​ത്തു​കൂ​ടി മ​ര​ച്ചി​ല്ല ഒ​ടി​ഞ്ഞു വീ​ണ്​ ഗ​താ​ഗ​തം മു​ട​ങ്ങി. മാ​ലി​യി​ൽ അ​ഞ്ചോ​ളം പോ​സ്റ്റ്​ ത​ക​ർ​ന്ന്​ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു.

നെടുങ്കണ്ടം മേഖലയിൽ കനത്ത നാശം

നെടുങ്കണ്ടം: കനത്ത മഴയിലും കാറ്റിലും മരം വീണും മണ്ണിടിഞ്ഞും കൽക്കെട്ടിടിഞ്ഞും നെടുങ്കണ്ടം മേഖലയിൽ കനത്ത നാശം. ചൊവ്വാഴ്ച രാത്രി 10ഓടെയാണ് ചേമ്പളം കിഴക്കനേത്ത് ആന്‍റണിയുടെ വീടിന് മുകളിലേക്ക് മരം വീണത്. അടുക്കള പൂര്‍ണമായും തകര്‍ന്നു. വീട്ടുപകരണങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. വീടിന്‍റെ ഭിത്തി വിണ്ടുകീറി. വീട്ടുകാര്‍ ശബ്ദം കേട്ട് ഓടിമാറിയതിനാല്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടു. റവന്യൂ അധികൃതർ സ്ഥലം സന്ദർശിച്ചു.

നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിന്‍റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നു. സംരക്ഷണഭിത്തി തകർന്ന് തേർഡ് ക്യാമ്പ് ഹുജ്ജത്തുൽ ഇസ്ലാം ജമാഅത്ത് പള്ളി കെട്ടിടം അപകടാവസ്ഥയിലായി.ബുധനാഴ്ച പുലർച്ച 15 അടിയോളം താഴേക്കാണ് കൽക്കെട്ട് പതിച്ചത്. മുമ്പ് റോഡരികിനോട് ചേർന്ന് നിർമാണ പ്രവർത്തനത്തിന് മണ്ണെടുത്ത് നീക്കിയ ഭാഗത്തോട് ചേർന്നാണ് സംരക്ഷണഭിത്തി തകർന്നത്. പ്രാർഥനക്ക് താൽക്കാലിക സംവിധാനം ഒരുക്കുമെന്ന് പള്ളി കമ്മിറ്റി അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

Tags:    
News Summary - Rain: Misery in Idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.