തൊടുപുഴ: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദേശം. രണ്ട് ദിവസമായി വിവിധ താലൂക്കുകളിൽ മഴ ശക്തമായ സാഹചര്യത്തിലാണ് ജില്ല ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. രാത്രി യാത്രയടക്കം ജില്ലയിൽ നിരോധിച്ചിട്ടുണ്ട്. വിവിധ താലൂക്കുകളിൽ കൺേട്രാൾ റൂമുകളും തുറന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിൽ പീരുമേട്ടിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. 82 മി.മീറ്ററാണ് പെയ്തിറങ്ങിയത്. ഉടുമ്പൻചോല 17.8 മി.മീ., തൊടുപുഴ- 29.4, ദേവികുളം-32.2, ഇടുക്കി 46.8 എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിൽ മഴ രേഖപ്പെടുത്തിയത്.
ജില്ലയിൽ വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇനിയൊരറിയിപ്പുണ്ടാകും വരെ മലയോര മേഖലയിലെ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പ്രവൃത്തികള്‍ അടിയന്തരമായി നിര്‍ത്തിെവക്കാന്‍ നിർേദശം നൽകിയിട്ടുണ്ട്. കൂടാതെ, ജില്ലയില്‍ വിനോദസഞ്ചാരത്തിനും, മണ്ണെടുപ്പ്, ക്വാറി തുടങ്ങിയ മൈനിങ് പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം തുടരും.
അപകടസാധ്യത മുന്നില്‍ കണ്ട് ആവശ്യമായ മുന്‍കരുതല്‍ നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിർദേശം നൽകി. തോട്ടം മേഖലയില്‍ മരം വീണും മണ്ണിടിഞ്ഞും മറ്റും അപകടസാധ്യത നിലനില്‍ക്കുന്നതിനാലും ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് എന്നിവക്ക് സാധ്യത ഉള്ളതിനാലും ഈ മേഖലകളില്‍ തൊഴിലാളികളെ പണിയെടുപ്പിക്കുന്നതിന് നിരോധനമുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍കരുതല്‍ നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പിെലയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകേണ്ടതും ആസ്ഥാനം വിട്ട് പോകാന്‍ പാടില്ലാത്തതുമാണെന്ന് കലക്ടര്‍ ഷീബ ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.