തൊടുപുഴ: വേനൽമഴ എത്തിയതോടെ ഇടിമിന്നലിൽ ഭീതിയിൽ മലയോരം. മുൻകാലങ്ങളിൽ ജില്ലയിൽ ഇടിമിന്നലിനെ തുർന്ന് വലിയ നാശമുണ്ടാകുകയും മനുഷ്യ ജീവൻ വരെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലടക്കം പലയിടങ്ങളിലും ജീവനുകളും മുൻകാലങ്ങളിൽ ഇടിമിന്നൽ അപഹരിച്ചിട്ടുണ്ട്. ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ ജില്ലയിൽ പലയിടത്തും മിന്നൽ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.
കൊക്കയാർ, ഏലപ്പാറ, വാഗമൺ, ഉപ്പുതറ, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, പുറപ്പുഴ, കരിങ്കുന്നം, മണക്കാട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, തങ്കമണി, കഞ്ഞിക്കുഴി, ഉപ്പുതോട്, കൽക്കൂന്തൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, മാങ്കുളം, ദേവികുളം എന്നിവിടങ്ങളെല്ലാം ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എന്ന നിലയിൽ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുതെന്നും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.