ആർപ്പാമറ്റം-വെള്ളാന്താനം റോഡ്​ ചിലവ്​ ഭാഗത്ത്​ പൂർണമായി തകർന്നനിലയിൽ

ചിലവിലെ റോഡുകൾക്ക്​ ശാപമോക്ഷം വേണം

ചിലവ്​: തൊടുപുഴ നഗരത്തിൽനിന്ന്​ 12കിലോമീറ്റർ അകലെ ആലക്കോട്​ പഞ്ചായത്തിലെ ചിലവ്​ പ്രദേശത്തേക്കുള്ള പ്രധാന റോഡുകൾ വർഷങ്ങളായി തകർന്നുകിടന്നിട്ടും ജനപ്രതിനിധികളും അധികൃതരും തിരിഞ്ഞുനോക്കുന്നില്ല. പൊതുമരാമത്ത്​ വകുപ്പിന്​ കീഴിലുള്ള റോഡുകൾ നന്നാക്കണമെന്ന ആവശ്യത്തോട്​ അധികാര കേ​ന്ദ്രങ്ങൾ മുഖംതിരിക്കുകയാണ്​. മെറ്റലിളകി കുണ്ടും കുഴിയുമായി മാറിയ റോഡിൽ ഇരുചക്രവാഹനങ്ങളും കാൽനടക്കാരും അപകടത്തിൽപ്പെടുന്നതും പതിവാണ്​.

തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിലെ കലയന്താനിയിൽനിന്ന്​ ചിലവ്​ വഴി കരിമണ്ണൂരിലേക്കുള്ള ഏഴ്​ കിലോമീറ്റർ റോഡിൽ​ റീടാറിങ്​ നടന്നിട്ട്​ 15 വർഷം കഴിഞ്ഞു. കലയന്താനി മുതൽ മാരാംപാറ ഭാഗം വരെയാണ്​ റോഡ്​ കൂടുതൽ തകർന്നത്​.

ദിവസവും നൂറുകണക്കിന്​ വാഹനങ്ങളും ആളുകളും സഞ്ചരിക്കുന്ന റോഡി​െൻറ പലഭാഗത്തും വലിയ കുഴികളും കിടങ്ങുകളും രൂപപ്പെട്ടിട്ടുണ്ട്​. ഇതുമൂലം ടാക്​സികളും ഒാ​േട്ടാകളും ഒാട്ടംവരാൻ പോലും മടിക്കുകയാണ്​. ഇരുചക്രവാഹനങ്ങൾ പലതവണ ഇവിടങ്ങളിൽ അപകടത്തിൽപ്പെടുകയും യാത്രക്കാർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. സമീപ പ്രദേശങ്ങളിലുള്ളവർക്ക്​​ ​ൈഹറേഞ്ചിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്​​. റോഡ്​ നിർമാണത്തിന്​ ഫണ്ട്​ അനുവദിച്ചതായി തദ്ദേശ തെരഞ്ഞെടുപ്പ്​ സമയത്ത്​ ഫ്ലക്​സ്​ സ്ഥാപിച്ച്​ ആലക്കോട്​ പഞ്ചായത്ത്​ മുൻ ഭരണസമിതി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും ആക്ഷേപമുണ്ട്​.

തൊടുപുഴ-കരിമണ്ണൂർ ​റൂട്ടിലെ പട്ടയംകവലയിൽനിന്ന്​ ആരംഭിക്കുന്ന ആർപ്പാമറ്റം^ചിലവ്^വെള്ളാന്താനം റോഡും തകർന്നിട്ട്​ വർഷങ്ങളായി. കാലവർഷവും ഭാരവാഹനങ്ങളുടെ സഞ്ചാരവും മൂലം ഒമ്പത്​ കിലോമീറ്റർ വരുന്ന റോഡ്​ ഇപ്പോൾ തീർത്തും സഞ്ചാരയോഗ്യമല്ലാതായി.

മുൻകാലങ്ങളിൽ റോഡ് തകർന്നപ്പോഴൊക്കെ പേരിനുമാ​ത്രം അറ്റകുറ്റപ്പണി നടത്തുകയാണ്​ ചെയ്​തത്​. വർഷങ്ങളോളം തകർന്നുകിടന്ന ആലക്കോട്​-ചിലവ്​ റോഡ്​ ഏതാനും മാസം മുമ്പാണ്​ അറ്റകുറ്റപ്പണി നടത്തിയത്​. അടുത്തിടെ ചിലവിലെത്തിയ മന്ത്രി റോഷി അഗസ്​റ്റിന്​ റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ അടിയന്തര നടപടി ആവശ്യപ്പെട്ട്​ നിവേദനം നൽകിയിരുന്നു.

ഇൗ വർഷംതന്നെ പണി പൂർത്തിയാക്കും –അസി. എക്​സി. എൻജിനീയർ

കലയന്താനി-ചിലവ്​-കരിമണ്ണൂർ, ആർപ്പാമറ്റം-ചിലവ്​-വെള്ളാന്താനം റോഡുകളുടെ അറ്റകുറ്റപ്പണി ഇൗവർഷം തന്നെ പൂർത്തിയാക്കുമെന്ന്​ പൊതുമരാമത്ത്​ റോഡ്​ വിഭാഗം തൊടുപുഴ സബ്​ഡിവിഷൻ അസി. എക്​സിക്യൂട്ടിവ്​ എൻജിനീയർ അറിയിച്ചു. ​കഴിഞ്ഞവർഷം തന്നെ ഇരു റോഡുകളുടെയും എസ്​റ്റിമേറ്റ്​ തയാറാക്കി സർക്കാറിന്​ സമർപ്പിച്ചിരുന്നു. എന്നാൽ, ഫണ്ട്​ അനുവദിച്ചുകിട്ടിയില്ല.

ഇത്തവണ സർക്കാറിന്​ സമർപ്പിച്ച പദ്ധതികളിൽ ആദ്യ പരിഗണന ഇൗ റോഡുകൾക്കാണ്​. ഭരണാനുമതി കിട്ടിയാലുടൻ ടെൻഡർ നടപടി പൂർത്തിയാക്കി കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക്​ അറ്റകുറ്റപ്പണി നടത്തും. ഒക്​ടോബർ^നവംബർ മാസത്തോടെ ജോലി ആരംഭിക്കാനാകുമെന്നാണ്​ പ്രതീക്ഷ. 

Tags:    
News Summary - Roads in Alakkod panchayath in collapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.