നെടുങ്കണ്ടം: രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന തേവാരം-തേവാരംമെട്ട് റോഡിനായുള്ള കാത്തിരിപ്പ് ആറ് പതിറ്റാണ്ട് പിന്നിടുന്നു. തമിഴ്നാട് വനം വകുപ്പിന്റെ എതിർപ്പും ഭരണകർത്താക്കളുടെ നിശ്ചയദാർഢ്യക്കുറവും മൂലം കുറഞ്ഞ ദൂരത്തിൽ കുറഞ്ഞ സമയംകൊണ്ട് കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്നതാണ് ഈ പാത. 1964ൽ റോഡിനുള്ള പദ്ധതി തയാറാക്കിയെങ്കിലും പിന്നീട് കാര്യമായി മുന്നോട്ടുപോയില്ല.
പാത യാഥാർഥ്യമായാൽ നെടുങ്കണ്ടത്തുനിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്താനാകും. ഹൈറേഞ്ചിലെ ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് തേനി മെഡിക്കല്‍ കോളജിനെയാണ്. ഹൈറേഞ്ചില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതിന്റെ പകുതി സമയമുണ്ടെങ്കില്‍ തേനിയില്‍ എത്താം. നിലവില്‍ ബോഡിനായ്ക്കന്നൂരില്‍നിന്ന് വലിയ വളവുകള്‍ കടന്നുവേണം ബോഡിമെട്ടിലെത്താന്.
അതുപോലെതന്നെ കമ്പത്തുനിന്ന് 12 കിലോമീറ്ററോളം ദൂരം സഞ്ചരിക്കണം കമ്പംമെട്ടിലെത്താന്. പുതിയ പാത യാത്രാദൂരവും സമയവും കുറക്കും. കേരളത്തെയും തമിഴ്നാട്ടിലെയും വ്യാപാരികള്‍ക്കും കച്ചവട സാധ്യത തുറക്കും. തമിഴ്നാട് വഴി കേരളത്തിലെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ക്കും വലിയ അനുഗ്രഹമാകുമിത്. മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഈ പാത ഏറെ ഗുണകരമാകും.
തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ തേനി, തേവാരം വഴി കേരളത്തിലേക്ക് തിരിച്ചുവിടുകയും കോമ്പയാര്‍-മുണ്ടിയെരുമ-കട്ടപ്പന വഴി കുട്ടിക്കാനത്ത് പ്രവേശിപ്പിക്കാനും സാധിക്കും. തമിഴ്നാട്ടിലെ അതിര്‍ത്തി മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ രാമക്കല്‍മേട്, ചതുരംഗപ്പാറ, മാന്‍കുത്തിമേട് തുടങ്ങിയ പ്രദേശങ്ങളിലെ വിനോദ സഞ്ചാര സാധ്യതകളും വര്‍ധിക്കും.
കര്‍ഷക ജനതക്ക് തങ്ങളുടെ വാണിജ്യ, കാര്‍ഷിക ഉല്പന്നങ്ങള് തമിഴ്നാട്ടില്‍ വിറ്റഴിക്കാനും തമിഴ്നാട്ടില്‍നിന്ന് വിലക്കുറവില്‍ പല ഉൽപന്നങ്ങളും നമ്മുടെ മാര്‍ക്കറ്റുകളില്‍ എത്തിക്കാനും സാധിക്കും. മുമ്പ് ബോഡിനായ്ക്കന്നൂരിലെയും കമ്പത്തെയും ചില വ്യാപാരികള്‍ വ്യാപാരത്തെ സാരമായി ബാധിക്കുമെന്ന് കണ്ട് ഈ റോഡിനെ എതിര്‍ത്തിരുന്നു.
തമിഴ്നാട് വനംവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതി മുടങ്ങാന്‍ കാരണം. 1964ല്‍ എം.ജി.ആര് തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ഈ റോഡ് നിര്‍മാണത്തിന് പദ്ധതി തയാറാക്കിയത്. എന്നാല്‍, തമിഴ്നാട് വനംവകുപ്പിന്റെ എതിര്‍പ്പ് മൂലം പദ്ധതി നടപ്പാക്കാനായില്ല.
റോഡ് യാഥാർഥ്യമാക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇടപെടണമെന്ന ആവശ്യവുമായി കേരളം പലപ്പോഴും തമിഴ്നാടിനെ സമീപിക്കുകയും റോഡിന്റെ പ്രാധാന്യത്തെപ്പറ്റി കേരള നേതാക്കള്‍ തമിഴ്നാട് മന്ത്രിമാരെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ,, ഇതുവരെ ഫലമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.