തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷാഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെ ജില്ല പ്രതീക്ഷയിൽ. ഇത്തവണ 11,491 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വിജയ ശതമാനം, എ പ്ലസ് എന്നിവയിൽ കഴിഞ്ഞവർഷത്തെക്കാൾ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും സ്കൂൾ അധികൃതരും.
പരീക്ഷ ബുദ്ധിമുട്ടായിരുന്നില്ലെന്നും അതുകൊണ്ടത് തന്നെ വിജയ ശതമാനം കൂടുമെന്നുമാണ് വിദ്യാർഥികളും ചൂണ്ടിക്കാട്ടുന്നത്. നൂറുശതമാനം ജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മിക്ക സ്കൂളുകളും. മാർച്ച് ഒമ്പതു മുതൽ 29 വരെയായിരുന്നു പരീക്ഷ. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.17 ശതമാനം വിജയമാണ് ജില്ല നേടിയത്. പരീക്ഷ എഴുതിയ 11,389 വിദ്യാർഥികളിൽ 11,294 പേർ ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 752 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
നൂറുശതമാനം വിജയം നേടിയ സ്കൂളുകളിൽ ഗവ. സ്കൂളുകൾ മുന്നിട്ടുനിന്നതും ശ്രദ്ധേയമായി. അതേസമയം, 2021ലേക്കാൾ വിജയശതമാനം, എ പ്ലസ് എന്നിവയിൽ കഴിഞ്ഞ വർഷം കുറവുണ്ടായിരുന്നു. 20ന് ഫലം പ്രഖ്യാപിക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് വ്യാഴാഴ്ച അറിയിക്കുകയായിരുന്നു. പ്ലസ് ടു പരീക്ഷഫലം 25ന് പ്രഖ്യാപിക്കുമെന്നാണ് നിലവിലെ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.