Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎസ്.എസ്.എൽ.സി...

എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം; ​പ്രതീക്ഷയിൽ ഇടുക്കി ജില്ല

text_fields
bookmark_border
എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം; ​പ്രതീക്ഷയിൽ ഇടുക്കി ജില്ല
cancel

തൊ​ടു​പു​ഴ: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷാ​ഫ​ലം വെ​ള്ളി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ ജി​ല്ല പ്ര​തീ​ക്ഷ​യി​ൽ. ഇ​ത്ത​വ​ണ 11,491 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. വി​ജ​യ ശ​ത​മാ​നം, എ ​പ്ല​സ് എ​ന്നി​വ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ​ക്കാ​ൾ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന​ പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ധ്യാ​പ​ക​രും സ്കൂ​ൾ അ​ധി​കൃ​ത​രും.

പ​രീ​ക്ഷ ബു​ദ്ധി​മു​ട്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ട​ത്​ ത​ന്നെ വി​ജ​യ ശ​ത​മാ​നം കൂ​ടു​മെ​ന്നു​മാ​ണ്​ വി​ദ്യാ​ർ​ഥി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. നൂ​റു​ശ​ത​മാ​നം ജ​യം നേ​ടാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മി​ക്ക സ്കൂ​ളു​ക​ളും. മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ൽ 29 വ​രെ​യാ​യി​രു​ന്നു പ​രീ​ക്ഷ. ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 99.17 ശ​ത​മാ​നം വി​ജ​യ​മാ​ണ് ജി​ല്ല നേ​ടി​യ​ത്. പ​രീ​ക്ഷ എ​ഴു​തി​യ 11,389 വി​ദ്യാ​ർ​ഥി​ക​ളി​ൽ 11,294 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന്​ യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. 752 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ല​ഭി​ച്ചു.

നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളി​ൽ ഗ​വ. സ്കൂ​ളു​ക​ൾ മു​ന്നി​ട്ടു​നി​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി. അ​തേ​സ​മ​യം, 2021ലേ​ക്കാ​ൾ വി​ജ​യ​ശ​ത​മാ​നം, എ ​പ്ല​സ് എ​ന്നി​വ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ​വു​ണ്ടാ​യി​രു​ന്നു. 20ന്​ ​ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് മു​മ്പ്​ അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന്​​ ഫ​ല​പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്ന്​ വ്യാ​ഴാ​ഴ്ച അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്ല​സ് ടു ​പ​രീ​ക്ഷ​ഫ​ലം 25ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ അ​റി​യി​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLC ResultIdukki
News Summary - SSLC Result Declaration; Idukki district with hope
Next Story