മറയൂര്‍: മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ ആനാകോട്ട പാര്ക്കിന് സമീപം തകര്‍ന്ന സുരക്ഷഭിത്തി പുനഃസ്ഥാപിക്കാത്തത് അപകടത്തിന് ഇടയാക്കുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കെ.എസ്.ആര്.ടി.സി ബസിന് സൈഡ് കൊടുക്കുന്നതിനിടെ ലോഡുമായി പോയ ടിപ്പർ ലോറി ഇവിടെ മറിഞ്ഞത്. ലോറി നിന്നിരുന്ന ഭാഗം ഇടിഞ്ഞ് സുരക്ഷഭിത്തിയും തകര്‍ത്തുകൊണ്ട് താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ അന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടിരുന്നത്. നിലവില്‍ ഈ ഭാഗം കൂടുതല്‍ അപകടാവസ്ഥയിലായിട്ടും പുനഃസ്ഥാപിക്കാന്‍ നടപടിയുണ്ടാകാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികളുടെയും പ്രദേശവാസികളുടെയും വാഹനങ്ങളാണ് ഇതിലേ സഞ്ചരിക്കുന്നത്. ഈ സാഹചര്യത്തിന് മറ്റൊരു അപകടത്തിന് കാരണമാകുന്നതിന് മുമ്പേ ഇവിടം പുനഃസ്ഥാപിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.