ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സൂഷ്മ ചലനവും രേഖപ്പെടുത്തി കൺേട്രാൾ റൂമുകളിൽ ലഭ്യമാക്കുന്ന നിരീക്ഷണ സംവിധാനം (റിയൽടൈം എയർലിവാണിങ് ഓഫ് സ്െട്രച്ചറൽ ഹെൽത്ത് മോണിറ്ററിങ് ആൻഡ് ഇൻറർപ്രട്ടേഷൻ ഫോർ ഡാംസ്-) സജ്ജമായി. ലോകബാങ്ക് സഹായത്തോടെ കേന്ദ്ര ജല കമീഷെൻറയും സംസ്ഥാന സർക്കാറിെൻറയും മേൽനോട്ടത്തിൽ ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇപ്രൂവ്മെൻറ് ഡ്രിപ്പ് പദ്ധതിപ്രകാരം 6.94 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്. ഇടുക്കി അണക്കെട്ടിൽ സ്ഥാപിച്ച വിവിധ ഉപകരണങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ കൃത്യമായി ഓരോ മണിക്കൂറിലും കൺേട്രാൾ റൂമിലും പള്ളത്തെ ചീഫ് എൻജിനീയറുടെ കാര്യാലയത്തിലും ലഭ്യമാക്കും. അണക്കെട്ട് ഗാലറികളിൽ സ്ഥാപിച്ചിരിക്കുന്ന ടിൽറ്റ് മീറ്റർ, സീസ്മോ മീറ്റർ, ക്രാക്ക് മീറ്റർ, ജോയൻറ് മീറ്റർ, സ്ട്രെസ് ആൻഡ് സ്െട്രയിൻ മീറ്റർ എന്നിവയിൽ നിന്നുള്ള തൽസമയ റീഡിങ് കൺേട്രാൾ റൂമുകളിലെത്തും.
അണക്കെട്ടിെൻറ മുകളിൽ സ്ഥാപിച്ച റഡാറിലൂടെ ഓരോ മണിക്കൂറിലും റിസർവോയറിലെ ജലനിരപ്പും ലഭ്യമാകും. ഡാമിെൻറ ഓരോ നിമിഷത്തിലുമുള്ള വ്യതിയാനം രേഖപ്പെടുത്താൻ റോേബാട്ടിക് ടോട്ടൽ സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ വഴി ഇടുക്കി വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, കാറ്റിെൻറ ഗതി, താപനില എന്നിവ അപ്പപ്പോൾ രേഖപ്പെടുത്തും. അണക്കെട്ടിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങൾ വഴി അണക്കെട്ടിെൻറ അടിനിരപ്പുമുതൽ ജലനിരപ്പിെൻറ പലതലങ്ങളിലെ താപനിലയും അറിയാം. ഈ വിവരങ്ങളെല്ലാം േക്രാഡീകരിച്ച് കമ്പ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്ത് അണക്കെട്ടിെൻറ സ്വാഭാവിക നിമിഷ വ്യതിയാനങ്ങൾ മനസ്സിലാക്കാം.
നിലവിൽ ഇത്തരം അളവുകൾ മാസത്തിൽ ഒരുതവണ നേരിട്ടുപോയി ശേഖരിക്കുകയാണ് ചെയ്തുവന്നിരുന്നത്. റിസർവോയറിലെ ജലനിരപ്പ് ദിവസവും രാവിലെ ഏഴിന് ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ചിരിക്കുന്ന ഗേജ് പോസ്റ്റിൽനിന്ന് ശേഖരിച്ച് ഫോൺ വഴി പവർഹൗസിലേക്കും ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്കും കൈമാറുകയാണ് പതിവ്. മന്ത്രി എം.എം. മണി 26 ന് ഉദ്ഘാടനം നിർവഹിക്കും.
ഇടുക്കി അണക്കെട്ടിന് ചലന വ്യതിയാന തകരാറുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് അണക്കെട്ടിൽ ആധുനിക നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. ജലനിരപ്പ് പൂർണ സംഭരണ ശേഷിയിലെത്തിയാൽ നാല് മില്ലീ മീറ്റർ വരെ അണക്കെട്ടിന് ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി ആർച് ഡാമിെൻറ നിർമാണ തത്ത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.