കുമളി: ദേശീയ പാത നിർമാണത്തിെൻറ ഭാഗമായി തമിഴ്നാട് അതിർത്തി അടച്ചത് തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായി. ഈ മാസം 24 മുതൽ 30വരെയാണ് തമിഴ്നാട്ടിലോട്ടും തിരിച്ചുമുള്ള യാത്ര നിരോധിച്ചത്.ക്രിസ്മസ് -പുതുവത്സരദിനങ്ങളോടനുബന്ധിച്ച് വിനോദ സഞ്ചാര മേഖലയിൽ ഉണർവുണ്ടാകുന്ന ഘട്ടത്തിലാണ് അതിർത്തി അടഞ്ഞത്.
കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്ന് തേക്കടിയിലേക്കുള്ള സഞ്ചാരികളുടെ വരവും തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾ തമിഴ്നാട് അതിർത്തിയിലെ മുന്തിരിത്തോപ്പുകളിലേക്ക് പോകുന്നതും അതിർത്തി അടഞ്ഞതോടെ പ്രതിസന്ധിയിലായി.
കൊട്ടാരക്കര-ദിണ്ഡിഗൽ ദേശീയ പാതയുടെ ഭാഗമായ കുമളി-ലോവർ ക്യാമ്പ് മലമ്പാതയിലെ നിർമാണ ജോലികൾക്കായാണ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിയത്. ഡിസംബർ 30ന് പാത തുറക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും ചെറിയ പാലത്തിെൻറ നിർമാണം ഇതിനോടകം പൂർത്തിയാകുമോയെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്.
കുമളിവഴിയുള്ള ഗതാഗതം നിലച്ചത് ശബരിമല തീർഥാടകർക്കും പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. തീർഥാടനശേഷം തമിഴ്നാട്ടിലേക്ക് മടങ്ങുന്ന പലരും കുമളിയിലെത്തിയ ശേഷമാണ് പാത അടച്ചത് അറിയുന്നത്. കുമളിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിച്ച് കമ്പംമെട്ട് വഴിയാണ് ഇരുചക്രവാഹനം ഉൾെപ്പടെ മുഴുവൻ വാഹനങ്ങളും ഇപ്പോൾ തമിഴ്നാട്ടിലേക്ക് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.