മൂന്നാർ: ജില്ലയിലെ ആദ്യ ടോൾ പ്ലാസ മൂന്നാർ -ബോഡിമെട്ട് പാതയിൽ സജ്ജമാകുന്നു. സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതകളിൽ ഏറ്റവും മനോഹരമായി നവീകരിച്ചതാണ് മൂന്നാർ -ബോഡിമെട്ട് ഭാഗം.
കൊച്ചി -ധനുഷ്കോടി ദേശീയപാത 85ൽ മൂന്നാർ മുതൽ അതിർത്തിയായ ബോഡിമെട്ട് വരെ 382 കോടി രൂപ ചെലവിലാണ് നവീകരിച്ചത്. വളവുകളും കയറ്റിറക്കങ്ങളും നിറഞ്ഞതാണെങ്കിലും തേയിലത്തോട്ടങ്ങളിലെ മലമടക്കുകളിലൂടെ കടന്നുപോകുന്ന ഈ പാതയിലൂടെയുള്ള യാത്ര മനോഹരമായ അനുഭവമാണ്. ദേവികുളം ലോക്ക് ഹാർട്ട് ഭാഗത്താണ് ടോൾ ഗേറ്റിന്റെ നിർമാണം പുരോഗമിക്കുന്നത്. സർവിസ് റോഡുൾപ്പെടെ ഏഴുവരി ലൈനാണ് ടോൾ പ്ലാസയിലുള്ളത്. മൂന്നാറിൽനിന്ന് 42 കിലോമീറ്ററാണ് അതിർത്തിയായ ബോഡിമെട്ടിലേക്കുള്ളത്. ടോൾപ്ലാസ നിർമാണം പൂർത്തിയായാൽ റോഡ് ഉദ്ഘാടനത്തിന് തയാറാകും. സുരക്ഷ മുന്നറിയിപ്പ് വരകളും സൂചന ബോർഡുകളും സ്ഥാപിക്കുന്ന ജോലികൾ അന്തിമഘട്ടത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.