മോഷ്ടാക്കൾക്കും വന്യമൃഗങ്ങൾക്കുമിടയിൽ കർഷക ജീവിതം; തമ്മിൽ ഭേദം വന്യമൃഗങ്ങൾ

അ​ടി​മാ​ലി: സ​ന്ധ്യ​യാ​യാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം... രാ​ത്രി​യാ​യാ​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം... വി​ള​വെ​ടു​പ്പ്​ സ​മ​യ​ത്ത്​ കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ​പെ​ടു​ന്ന പാ​ട്​ ചി​ല്ല​റ​യ​ല്ല. ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ലെ ക​ർ​ഷ​ക​ർഇ​പ്പോ​ൾ ചെ​കു​ത്താ​നും ക​ട​ലി​നു​മി​ട​യി​ൽ എ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പ​തി​ഞ്ഞ കാ​ല​ടി​ക​ളു​മാ​യി വ​ന്യ​മൃ​ഗ​ങ്ങ​ൾ എ​ത്താം. അ​തു​കൊ​ണ്ട്​ സ​ന്ധ്യ​യാ​യാ​ൽ തോ​ട്ട​ത്തി​ൽ അ​ന​ക്കം കേ​ട്ടാ​ൽ​പോ​ലും പു​റ​ത്തി​റ​ങ്ങാ​ൻ ക​ർ​ഷ​ക​ർ​ക്ക്​ ഭ​യ​മാ​ണ്. വ​ന്യ​ജീ​വി ശ​ല്യം മ​റ​യാ​ക്കി മൃ​ഗ​ങ്ങ​​ളേ​ക്കാ​ൾ പ​തി​ഞ്ഞ കാ​ല​ടി​ക​ളു​മാ​യാ​ണ്​ മോ​ഷ്ടാ​ക്ക​ളു​ടെ വ​ര​വ്. പാ​ക​മാ​യ ഏ​ല​വും കു​രു​മു​ള​കും കാ​പ്പി​യും കൊ​ക്കോ​യും അ​ട​ക്ക​യു​മെ​ല്ലാം അ​പ​ഹ​രി​ച്ച്​ മോ​ഷ്ടാ​ക്ക​ൾ ക​ട​ന്നു​ക​ള​യു​ന്നു. വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ച്ചാ​ലും എ​ന്തെ​ങ്കി​ലും ബാ​ക്കി​വെ​ക്കും. മോ​ഷ്ടാ​ക്ക​ൾ​ക്ക്​ മൃ​ഗ​ങ്ങ​ളു​ടെ മ​ര്യാ​ദ​പോ​ലു​മി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ​ പ​രി​ത​പി​ക്കു​ന്നു. ഉ​ണ​ങ്ങാ​നി​ട്ട​വ​പോ​ലും മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യും ഇ​വ​ർ.

ആ​ൾ​സാ​ന്നി​ധ്യ​മി​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളു​ടെ വേ​ലി പൊ​ളി​ച്ചാ​ണ്​ മോ​ഷ​ണം. ദേ​വി​കു​ളം, ഉ​ടു​മ്പ​ൻ​ചോ​ല താ​ലൂ​ക്കു​ക​ളി​ൽ ഇ​തി​ന​കം നി​ര​വ​ധി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഏ​ല​ത്തി​നും കു​രു​മു​ള​കി​നും കാ​പ്പി​ക്കും കൊ​ക്കോ​ക്കു​മൊ​ക്കെ ഉ​യ​ർ​ന്ന വി​ല​യാ​യ​തി​നാ​ൽ ഏ​താ​നും സ​മ​യ​ത്തി​നു​ള്ളി​ൽ ന​ല്ലൊ​രു തു​ക​യു​ടെ ഉ​ൽ​പ​ന്നം മോ​ഷ്ടി​ക്കാ​നാ​വും. ഹൈ​റേ​ഞ്ചി​ലെ പ​രി​മി​ത​മാ​യ തെ​ങ്ങു​ക​ളെ​പ്പോ​ലും മോ​ഷ്ടാ​ക്ക​ൾ വി​ടു​ന്നി​ല്ല. പാ​ഞ്ഞു​ക​യ​റി നി​മി​ഷ​ങ്ങ​ൾ​ക്ക​കം തേ​ങ്ങ​ക​ൾ ക​വ​ർ​ന്ന് സ്ഥ​ലം​വി​ടു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്. വെ​ള്ള​ത്തൂ​വ​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് ഉ​ണ്ടാ​ക്കാ​നി​ട്ട മ​ല​ഞ്ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച​ത് അ​ടു​ത്തി​ടെ​യാ​ണ്. രാ​ജാ​ക്കാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്റ്റോ​റി​ൽ​നി​ന്ന് ഏ​ല​ക്ക മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നും ഏ​ല​ക്ക മോ​ഷ​ണം പോ​കാ​റു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

ബൈ​സ​ൺ​വാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണ് പ​ച്ച ഏ​ല​ക്ക മോ​ഷ​ണം കൂ​ടു​ത​ലും. ഇ​വി​ടെ മൂ​പ്പെ​ത്തും​മു​മ്പേ വി​ള മോ​ഷ​ണം പോ​കു​ന്നു. മോ​ഷ​ണ സം​ഘ​ത്തി​ൽ സ്ത്രീ​ക​ളു​മു​ണ്ടെ​ന്നാ​ണ്​ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഏ​ല​ത്തി​ന് കി​ലോ​ക്ക്​ 2500 രൂ​പ​ക്ക് മു​ക​ളി​ൽ വി​ല​യു​ണ്ട്. കു​രു​മു​ള​കി​ന് 670ഉം ​കൊ​ക്കോ​ക്ക്​ 750ഉം ​പ​ച്ച​ക്കാ​പ്പി കി​ലോ​ക്ക്​ 90 രൂ​പ​യും അ​ട​ക്ക​ക്ക്​ 50 രൂ​പ​യും വി​ല​യു​ണ്ട്. തോ​ട്ട​ങ്ങ​ളി​ൽ​നി​ന്നു പ​റി​ച്ചെ​ടു​ത്ത് ദൂ​രെ​യു​ള്ള ക​ട​ക​ളി​ലെ​ത്തി​ച്ചു വി​റ്റാ​ൽ ആ​രു​മ​റി​യി​ല്ല. ചി​ല​ർ സ്വ​ന്തം സ്ഥ​ല​ത്തി​ന്റെ രേ​ഖ​യു​മാ​യാ​ണ് ഉ​ൽ​പ​ന്നം വി​ൽ​ക്കാ​നെ​ത്തു​ന്ന​ത്. ഇ​വ​ർ​ക്കു കൃ​ഷി​യു​ണ്ടോ, ഉ​ൽ​പ​ന്ന​മു​ണ്ടോ​യെ​ന്ന് ആ​ര് അ​ന്വേ​ഷി​ക്കാ​ൻ.

മോ​ഷ്ടാ​ക്ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ വ​ന്യ​മൃ​ഗ​ങ്ങ​ളാ​ണ്​ ഭേ​ദ​മെ​ന്ന്​ പ​റ​യു​ന്ന ക​ർ​ഷ​ക​ർ​പോ​ലു​മു​ണ്ട്. മോ​ഷ​ണം ഭ​യ​ന്ന് വി​ള​ക​ൾ നേ​ര​ത്തേ പ​റി​ച്ചെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ്​ ക​ർ​ഷ​ക​ർ.

Tags:    
News Summary - Farmer's life among thieves and wild animals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.