കർഷകരെ ചേർത്തുപിടിച്ച് ‘ക്ഷീര സാന്ത്വനം’

തൊ​ടു​പു​ഴ: ക​ർ​ഷ​ക​രെ ചേ​ർ​ത്തു​പി​ടി​ച്ച് ‘ക്ഷീ​ര സാ​ന്ത്വ​നം’ ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം 56,97,258 രൂ​പ​യാ​ണ് ജി​ല്ല​യി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക്ലെ​യിം ല​ഭി​ച്ച​ത്.

എ​ന്താ​ണീ പ​ദ്ധ​തി?

ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ പ​ശു​ക്ക​ളെ വി​ൽ​ക്കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്‌​ത​താ​ണ് ക്ഷീ​ര സാ​ന്ത്വ​നം ഇ​ൻ​ഷു​റ​ൻ​സ്‌ പ​ദ്ധ​തി. 80 വ​യ​സ്സു​വ​രെ​യു​ള്ള ഏ​തൊ​രു ക്ഷീ​ര​ക​ർ​ഷ​ക​നും പ​ദ്ധ​തി​യി​ൽ ചേ​രാം. ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ത്വ​മി​ല്ലാ​ത്ത​വ​ർ​ക്കും പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാം. ആ​രോ​ഗ്യ​സു​ര​ക്ഷ, അ​പ​ക​ട സു​ര​ക്ഷ, ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലു​ള്ള​ത്.

ര​ണ്ടു​ല​ക്ഷം രൂ​പ വ​രെ​യാ​ണ് ആ​ശു​പ​ത്രി ചി​കി​ത്സ​ക്ക്​ പ​രി​ര​ക്ഷ. നി​ല​വി​ൽ അ​സു​ഖ​മു​ള്ള​വ​ർ​ക്കു​ള്ള ചി​കി​ത്സാ ധ​ന​സ​ഹാ​യം 50,000 രൂ​പ. 60 വ​യ​സ്സു​വ​രെ സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ഒ​രു​ല​ക്ഷം രൂ​പ നോ​മി​നി​ക്ക് ല​ഭി​ക്കും. അ​പ​ക​ട മ​ര​ണ​ങ്ങ​ൾ​ക്കും സ്ഥാ​യി​യാ​യ അം​ഗ​വൈ​ക​ല്യ​ത്തി​നും ഏ​ഴു​ല​ക്ഷം രൂ​പ​വ​രെ​യാ​ണ് പ​രി​ര​ക്ഷ. ഇ​തി​ന് പു​റ​മേ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് 50,000 രൂ​പ​വ​രെ വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​വും ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളി​ൽ കാ​ഷ്‍ലെ​സാ​യും മ​റ്റി​ട​ങ്ങ​ളി​ൽ റീ ​ഇ​മ്പേ​ഴ്‍സ്‍മെ​ന്റാ​യും ക്ലെ​യിം ല​ഭി​ക്കും.

അ​തി​ർ​ത്തി ജി​ല്ല​യാ​യ​തി​നാ​ൽ ത​മി​ഴ്‍നാ​ട്ടി​ലെ ആ​ശു​പ​ത്രി​ക​ളെ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി​യി​ട്ടു​ണ്ട്. ഡി​സ്‌‍ചാ​ർ​ജാ​യാ​ൽ ര​ണ്ടു​മാ​സം വ​രെ തു​ട​ർ ചി​കി​ത്സ​ക്കും പ​ദ്ധ​തി സേ​വ​ന​മു​ണ്ടാ​കും. ആ​ദ്യം ചേ​രു​ന്ന 18,200 പേ​ർ​ക്കാ​ണ് സ​ർ​ക്കാ​ർ സ​ബ്സി​ഡി വി​ഹി​തം കി​ട്ടു​ക. 3175 രൂ​പ​യാ​ണ് പ്രീ​മി​യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ള​വ്. 18നും 60​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് സ​ബ്സി​ഡി​ക്ക് ശേ​ഷം 3815 രൂ​പ​യാ​ണ് പ്രീ​മി​യം.

ജീ​വി​ത​പ​ങ്കാ​ളി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ 4800 രൂ​പ​യും ഒ​രു​കു​ട്ടി​ക്ക് 2600 രൂ​പ​യു​മാ​കും. 60 മു​ത​ൽ 80 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്ക് 3479 രൂ​പ​യും. സം​ഘം ജീ​വ​ന​ക്കാ​ർ​ക്കും പ​ദ്ധ​തി​യി​ൽ ചേ​രാം. ഇ​വ​ർ​ക്ക് സ​ബ്‍സി​ഡി ല​ഭി​ക്കി​ല്ല.

ആ​കെ 220 അ​പേ​ക്ഷ​ക​ൾ വ​ന്നു. ഇ​തി​ൽ 11 അ​പേ​ക്ഷ​ക​ളി​ലൊ​ഴി​കെ മ​റ്റെ​ല്ലാ​വ​ർ​ക്കും പ​രി​ര​ക്ഷ ല​ഭ്യ​മാ​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 144 ക്ലെ​യി​മു​ക​ൾ കാ​ഷ്‍ലെ​സാ​യി ന​ൽ​കി. സ്വാ​ഭാ​വി​ക മ​ര​ണ​മു​ണ്ടാ​യ ര​ണ്ടു​പേ​രു​ടെ നോ​മി​നി​ക​ൾ​ക്ക് ഓ​രോ​ല​ക്ഷം രൂ​പ​വീ​തം ല​ഭി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 225ഓ​ളം പേ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - 'Ksheera Sandwanam'; Insurance Scheme for Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.