ഇടുക്കി: 2021 ഒക്ടോബറിലെ മലവെള്ളപാച്ചിലിലും ഉരുൾപൊട്ടലിലും വീടും സ്ഥലവും നഷ്ടമായ വ്യക്തിക്ക് 10 ലക്ഷം രൂപ അനുവദിച്ചതായി പീരുമേട് തഹസിൽദാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവരുടെ ഗണത്തിൽ പരാതിക്കാരനെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
നാട്ടുകാർ നിർമ്മിച്ചു നൽകിയ ഷെഡിൽ ഒൻപതിലും ഏഴിലും പഠിക്കുന്ന മക്കളുമായി കഴിയുന്ന പീരുമേട് പ്ലാക്കത്തടം സ്വദേശി കെ.ബി സതീഷ് സമർപ്പിച്ച പരാതിയിൽ അടിയന്തര നടപടിക്ക് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് കലക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
10 ലക്ഷത്തിൽ ആറ് ലക്ഷം വാസയോഗ്യമായ സ്ഥലം വാങ്ങുന്നതിനും നാല് ലക്ഷം രൂപ വീട് നിർമ്മിക്കുന്നതിനും വേണ്ടിയാണ് അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.