തൊടുപുഴ (ഇടുക്കി): പീഡാനുഭവ സ്മരണയിൽ ക്രൈസ്തവർ ദുഃഖവെള്ളി ആചരിച്ചു. പള്ളികളിൽ പ്രത്യേക തിരുകർമം നടന്നു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്. കഴിഞ്ഞവർഷം കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് പള്ളികളിൽ ചടങ്ങുകൾ ഉണ്ടായിരുന്നില്ല. ഇത്തവണ വിശ്വാസികളുടെ വലിയ പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. തൊടുപുഴ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ നടന്ന ചടങ്ങുകൾക്ക് ഡോ. ജിയോ തടിക്കാട് നേതൃത്വം നൽകി.
പള്ളിയിൽനിന്ന് റോഡിലൂടെ ചുറ്റി കുരിശിെൻറ വഴി നടന്നു. ഡിവൈൻ മേഴ്സി ഷ്രൈനിലേക്കും രാവിലെ പരിഹാര പ്രദക്ഷിണം നടന്നു. മുതലേക്കാടം സെൻറ് ജോർജ് െഫാറോന പള്ളയിൽനിന്ന് ഉച്ചകഴിഞ്ഞ് പരിഹാര പ്രദക്ഷിണം തൊടുപുഴ ടൗൺ പള്ളിയിലേക്ക് നടത്തി. കല്ലാനിക്കൽ സെൻറ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ വൈകീട്ട് കുരിശുമലയിൽ കുരിശിെൻറ വഴി നടത്തി.
ശനിയാഴ്ച രാവിലെ പള്ളികളിൽ പുത്തൻ തിരി, പുത്തൻവെള്ളം എന്നിവയുടെ വെെഞ്ചരിപ്പ് നടത്തും. ഞായറാഴ്ച വിശ്വാസികൾ ഉയിർപ്പുതിരുനാൾ ആഘോഷിക്കും.
കട്ടപ്പന: ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിതരൂപവും തിരുക്കല്ലറയും സ്ഥിതി ചെയ്യുന്ന എഴുകുംവയൽ കുരിശുമലയിൽ വിശ്വാസികളുടെ വൻ തിരക്ക്. ദുഃഖവെള്ളി ആചരണത്തിെൻറ ഭാഗമായ പീഡാനുഭവ യാത്രയിലും കുരിശിെൻറ വഴിയിലും പങ്കെടുക്കാൻ പതിനായിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയൽ കുരിശുമലയിലെത്തിയത്. പെസഹവ്യാഴാഴ്ച വൈകീട്ട് മുതൽ ആരംഭിച്ച വിശ്വാസികളുടെ പ്രവാഹം ദുഃഖവെള്ളി രാത്രി വൈകിയും തുടർന്നു. കഴിഞ്ഞവർഷം കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മലകയറ്റം ഉപേക്ഷിച്ചിരുന്നു.
ഈ വർഷം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും പതിനായിരക്കണക്കിന് വിശ്വാസികളാണ് എഴുകുംവയൽ കുരിശുമലയിൽ എത്തിയത്. ദുഃഖവെള്ളി തിരുകർമത്തിന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിച്ചു. വികാരി ജോർജ് പാട്ടത്തേക്കുഴി, സഹവികാരി ജോസഫ് പള്ളി വാതുക്കൽ തുടങ്ങിയവർ സഹകർമികരായി.
വെള്ളിയാഴ്ച അതിരാവിലെ മുതൽ എഴുകുംവയൽ മലയടിവാരത്തേക്ക് തീർഥാടകർ എത്തിത്തുടങ്ങിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്വകാര്യ ബസുകൾ കുരിശുമലയിലേക്ക് സർവിസ് നടത്തി. കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞിയും കുടിവെള്ളവും വിതരണം ചെയ്തു.
അടിമാലി: ദുഃഖവെള്ളി ദിനത്തിൽ ജില്ലയിലെ പള്ളികളിലെ വിശ്വാസികൾ പരിഹാരപ്രദക്ഷിണവും കുരിശുമല തീർഥാടനവും നടത്തി. ഹൈറേഞ്ചിലെ പ്രധാന തീർഥാടനകേന്ദ്രമായ അടിമാലി സെൻറ് ജൂഡ് പള്ളിയിൽ കുരുശുമല കയറ്റവും കുർബാനയും നടന്നു. ഫാ. പപ്പാടി നേതൃത്വം നൽകി. മാങ്കുളം അൽേഫാൻസ ചർച്ചിെൻറ നേതൃത്വത്തിൽ കുരുശുമല കയറ്റവും പ്രദക്ഷിണവും നടന്നു. നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ജോർജ് മുള്ളൂർ നേതൃത്വം നൽകി. പണിക്കൻകുടി സെൻറ് ജോൺ മരിയ വിയാനി പള്ളിയിൽനിന്ന് കാറ്റാടിപ്പാറ മലയിലേക്ക് നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പരിഹാര പ്രദക്ഷിണം നടത്തി. ഇടവക വികാരി ഫാ.ടോമി ആനിക്കുഴിക്കാട്ടിൽ സന്ദേശം നൽകി. ഫാ.സെബാസ്റ്റ്യൻ വട്ടത്തറയിൽ, മതാധ്യാപകർ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
കട്ടപ്പന: ദുഃഖവെള്ളിയോടനുബന്ധിച്ച് ഹൈറേഞ്ചിലെ ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിെൻറ വഴിയും നഗരികാണിക്കൽ ചടങ്ങും നടന്നു. കട്ടപ്പന സെൻറ് ജോർജ് ഫൊറോന ദേവാലയത്തിൽ നടന്ന ചടങ്ങുകൾക്ക് ഫാ. തോമസ് നിരപ്പേൽ മുഖ്യകർമികത്വം വഹിച്ചു. െഫറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ, ഫാ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. സുനിൽ ചെറുശ്ശേരി തുടങ്ങിയവർ സഹകർമികരായി. പീഡാനുഭവ വായനക്കുശേഷം നഗരികാണിക്കൽ ചടങ്ങും നടന്നു. ആനകുത്തി കുരിശുമലയിലേക്ക് നടന്ന കുരിശിെൻറ വഴിയിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.