ജ​ല​നി​ര​പ്പ് താ​ഴ്ന്ന ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ​ കു​ള​മാ​വിൽ നി​ന്നു​ള്ള ദൃ​ശ്യം

അണക്കെട്ടുകളിൽ ജലനിരപ്പ് 51 ശതമാനമായി കുറഞ്ഞു

മൂ​ല​മ​റ്റം: സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് 51 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. മ​ഴ കു​റ​വാ​യി​രു​ന്ന​തി​നാ​ൽ സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​ച്ചി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ തു​ലാ​വ​ർ​ഷം ല​ഭി​ച്ച​തു​മി​ല്ല. പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വേ​ന​ൽ​മ​ഴ​യും ക​ടാ​ക്ഷി​ച്ചി​ല്ല.

സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ജ​ല​സം​ഭ​ര​ണി​യാ​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2352.20 അ​ടി​യി​ലെ​ത്തി. ഇ​ത് പൂ​ർ​ണ സം​ഭ​ര​ണ ശേ​ഷി​യു​ടെ 48 ശ​ത​മാ​ന​മാ​ണ്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ​ദി​വ​സം അ​ണ​ക്കെ​ട്ടി​ൽ 2348.68 അ​ടി വെ​ള്ള​മാ​ണ് അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് മ​ഴ​കു​റ​വാ​യി​രു​ന്ന​തി​നാ​ൽ ആ​ഭ്യ​ന്ത​ര വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം കു​റ​ച്ച​താ​ണ് ജ​ല​നി​ര​പ്പ് അ​ധി​കം താ​ഴാ​തെ നി​ല​നി​ൽ​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

മ​ഴ​ക്കാ​ലം എ​ത്താ​ൻ ഇ​നി​യും ര​ണ്ട​ര മാ​സം കൂ​ടി കാ​ത്തി​രി​ക്ക​ണം. ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്കം വ​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഇ​നി​യും ഉ​യ​രും.

നാ​ല്​ ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം 100 ദ​ശ​ല​ക്ഷം യൂ​ണി​റ്റി​നു മു​ക​ളി​ലാ​ണ്.

സം​സ്ഥാ​ന​ത്തെ ഇ​ന്ന​ല​ത്തെ മൊ​ത്ത വൈ​ദ്യു​തി ഉ​പ​ഭോ​ഗം 101. 18 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്. ഇ​തി​ൽ 83. 41 ദ​ശ​ല​ക്ഷം യൂ​ണി​റ്റും പു​റം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങു​ക​യാ​ണ് ചെ​യ്ത​ത്. 17.77 ദ​ശ​ല​ക്ഷം യൂ​നി​റ്റ് മാ​ത്ര​മാ​ണ് ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ച്ച​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച് ഇ​ന്ന​ലെ 4.75 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ച്ചു.

Tags:    
News Summary - The water level in the dams has dropped to 51 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.