മൂലമറ്റം: വർഷകാലം പാതിയലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല. ജൂൺ ഒന്ന് മുതൽ തിങ്കളാഴ്ച വരെ ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത് 1648.2 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ലഭിച്ചത് 1307 മില്ലീമീറ്റർ മാത്രമാണ്. ഇത് സാധാരണയേക്കാൾ 21 ശതമാനം കുറവാണ്.
സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ 3351.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് പൂർണ സംഭരണശേഷിയുടെ 81 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേസമയം 2830.978 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യരായ ജലമാണ് അവശേഷിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കി ഡാമിൽ 79 ശതമാനം ജലമാണ് അവശേഷിക്കുന്നത്.
പമ്പ 78, ഷോളയാർ 95, ഇടമലയാർ 83, കുണ്ടള 94, മാട്ടുപ്പെട്ടി 90, കുറ്റ്യാടി 71, പൊന്മുടി 91 എന്നിങ്ങനെയാണ് മറ്റ് പ്രധാന വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലെ ജലനിരപ്പ്.സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ബ്ലൂ അലർട്ടിലാണ്. റൂൾ കർവ് പ്രകാരം 2382.09 അടിക്ക് മുകളിൽ ജലനിരപ്പ് അവശേഷിക്കുന്നതിനാലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.