കുമളി: വാഹന പരിശോധനക്കിടെ റോഡിലൂടെ നടന്നുവന്ന യുവാവ് പൊലീസിനെക്കണ്ട് തിരിഞ്ഞോടി. മാസ്ക് ഇല്ലാത്തതിനാലാണ് ഓടിയതെന്ന് ആദ്യം കരുതിയെങ്കിലും ഉദ്യോഗസ്ഥരിൽ ചിലർക്ക് സംശയം തോന്നിയതോടെ പിന്നാലെ ഓടി പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് അഞ്ചു മാസമായി പൊലീസിനെ വെട്ടിച്ചുനടന്ന കള്ളനാണ് പിടിയിലായതെന്ന് വ്യക്തമായത്.
സംസ്ഥാന അതിർത്തിയിലെ കമ്പത്താണ് സംഭവം. കമ്പം കാമാക്ഷിപുരം തെരുവിൽ ശക്തിവേലാണ് (23) പിടിയിലായത്. ഇയാളുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ഏഴു പവൻ സ്വർണം എസ്.ഐ ഗീതയുടെ നേതൃത്വത്തിൽ കണ്ടെടുത്തു.
കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേസിനാസ്പദമായ സംഭവം. കമ്പം സ്വദേശി ലോക്നാഥെൻറ മകെൻറ വിവാഹശേഷം കുടുംബാംഗങ്ങളെല്ലാം കൊടൈക്കനാലിലേക്ക് ഉല്ലാസയാത്ര പോയി. ഇവർ മടങ്ങിയെത്തിയപ്പോൾ വീടിെൻറ മുൻവാതിൽ കുത്തിത്തുറന്ന് വീട്ടിലുണ്ടായിരുന്ന സ്വർണവും പണവും അപഹരിച്ചതായി കണ്ടെത്തി.
തേനി എസ്.പി സായ് സരൺ തേജസ്വിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് പിടിയിലായത്. സഹോദരനുവേണ്ടിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.