തൊടുപുഴ: തൊടുപുഴയിലും സമീപ പരിസരങ്ങളിലും ലഹരി ഉപയോഗത്തിൽ വർധന. തൊടുപുഴ സബ് ഡിവിഷനിലെ ഏഴോളം സ്റ്റേഷനുകളിൽ ജനുവരി ഒന്നുമുതൽ നവംബർ 21വരെ പൊലീസ് പിടികൂടിയത് 181 കേസ്. തൊടുപുഴ സ്റ്റേഷൻ പരിധിയിലാണ് ഭൂരിഭാഗവും, 70 കേസുകൾ. 10 കിലോക്ക് മുകളിൽ കഞ്ചാവ് പിടികൂടിയതിന് മൂന്ന് കേസുകളെടുത്തു.
10 കിലോയിൽ താഴെ ആറ് കേസും ഒരു കിലോയിൽ താഴെ 20 കേസുമെടുത്തു. കരിങ്കുന്നം സ്റ്റേഷനിൽ 39 കേസുണ്ട്. കാളിയാർ 16, കരിമണ്ണൂർ 25, മുട്ടം 13, കാഞ്ഞാർ 18 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തത്. കുളമാവ് സ്റ്റേഷൻ പരിധിയിൽ കേസുകളൊന്നുമില്ല.
146 കേസിൽ തൊണ്ടിമുതൽ കണ്ടെത്തി. സബ് ഡിവിഷനിൽ ആകെ 46 കിലോ കഞ്ചാവാണ് ഇക്കാലയളവിൽ പിടിച്ചെടുത്തത്. 145.17 ഗ്രാം എംഡിഎംഎയും 2.37 ഗ്രാം ഹഷീഷ് ഓയിലും 0.49 ഗ്രാം ബ്രൗൺഷുഗറും പിടിച്ചെടുത്തു.
വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരി ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടി. തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ വ്യാപക പരിശോധനകളിലാണ് ഇത്രയും കേസുകൾ പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.