പോക്സോ കേസ്​; 19കാരൻ​ അറസ്റ്റിൽ

തൊ​ടു​പു​ഴ: പ​തി​നാ​റു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വ​ന​ത്തി​നു​ള്ളി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ 19 കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൊ​മ്മ​ന്‍കു​ത്ത് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ യ​ദു​കൃ​ഷ്ണ​നെ​യാ​ണ് ക​രി​മ​ണ്ണൂ​ര്‍ സി.​ഐ കെ.​ജെ. ജോ​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പെ​ണ്‍കു​ട്ടി​യെ കാ​ണാ​താ​യി. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തി​ര​ച്ചി​ല്‍ ന​ട​ത്തി​യി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന്​ ക​രി​മ​ണ്ണൂ​ര്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ന്വേ​ഷ​ണ​ത്തി​ൽ പെ​ണ്‍കു​ട്ടി യ​ദു​കൃ​ഷ്ണ​നൊ​പ്പം പോ​യ​താ​യി വി​വ​രം ല​ഭി​ച്ചു.

തു​ട​ര്‍ന്ന് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പെ​ണ്‍കു​ട്ടി​യെ വ​ന​മേ​ഖ​ല​യി​ല്‍ പാ​ര്‍പ്പി​ച്ച​താ​യി മൊ​ഴി ന​ല്‍കി​യ​ത്. പി​ന്നീ​ട്​ പെ​ണ്‍കു​ട്ടി​യെ പൊ​ലീ​സ്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍കു​ട്ടി​യെ ത​നി​ച്ചാ​ക്കി ശേ​ഷം തൊ​മ്മ​ന്‍കു​ത്ത് ടൗ​ണി​ലെ​ത്തി ഭ​ക്ഷ​ണം വാ​ങ്ങി​യാ​ണ് കാ​ട്ടി​ല്‍ ക​ഴി​ഞ്ഞ​ത്.

യ​ദു​കൃ​ഷ്ണ​നെ​തി​രെ പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്തു. പ​ട്ടി​ക ജാ​തി -വ​ര്‍ഗ പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പും ചു​മ​ത്തി.

Tags:    
News Summary - POCSO case-A 19-year-old was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.