ചൊക്രമുടി ഭൂമി വിവാദം; 32 പേരുടെ ഭൂരേഖകൾ പരിശോധിക്കാൻ റവന്യൂ വകുപ്പ്

തൊ​ടു​പു​ഴ: ബൈ​സ​ൺ​വാ​ലി ചൊ​ക്ര​മു​ടി​യി​ലെ ഭൂ​മി കൈ​യേ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചൊ​ക്ര​മു​ടി​യി​ലും സ​മീ​പ​ങ്ങ​ളി​ലും ഭൂ​മി​യും റി​സോ​ർ​ട്ടു​ക​ളു​മു​ള്ള 32 പേ​ർ​ക്കു​കൂ​ടി നോ​ട്ടീ​സ് ന​ൽ​കാ​ൻ റ​വ​ന്യൂ വ​കു​പ്പ് തീ​രു​മാ​നം.

ഇ​വ​രു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കും. ചൊ​ക്ര​മു​ടി​യി​ലെ വി​വാ​ദ​ഭൂ​മി വാ​ങ്ങി​യ​വ​രും പ​ട്ട​യ ഉ​ട​മ​ക​ളു​മാ​യ 49 പേ​ർ​ക്ക് നേ​ര​ത്തേ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ 41 പേ​ർ ക​ഴി​ഞ്ഞ 14ന് ​സ​ബ് ക​ല​ക്ട​റു​ടെ ഓ​ഫി​സി​ൽ ന​ട​ന്ന ആ​ദ്യ ഹി​യ​റി​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ ഹി​യ​റി​ങ്ങി​ൽ സ്ഥ​ല​മു​ട​മ​ക​ൾ​ക്കു​വേ​ണ്ടി ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​ര​ട​ക്കം പ​ങ്കെ​ടു​ത്തി​രു​ന്നു. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും പ​ട്ട​യ ഫ​യ​ലും പ​രി​ശോ​ധി​ച്ച​തി​ൽ അ​പാ​ക​ത ബോ​ധ്യ​പ്പെ​ട്ട​താ​യി റ​വ​ന്യൂ വ​കു​പ്പ് സ്ഥ​ലം ഉ​ട​മ​ക​ളെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ അ​പാ​ക​ത രേ​ഖാ​മൂ​ലം പ​ട്ട​യ ഉ​ട​മ​ക​ളെ അ​റി​യി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ് അ​ടു​ത്ത ഹി​യ​റി​ങ് ഈ​മാ​സം ആ​റി​ലേ​ക്ക് മാ​റ്റി​യ​ത്. ഹി​യ​റി​ങ്ങി​ൽ പ​ങ്കെ​ടു​ത്ത അ​ഭി​ഭാ​ഷ​ക​രും വ​സ്തു ഉ​ട​മ​ക​ളും ചൊ​ക്ര​മു​ടി​യി​ൽ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ മ​റ്റ് നി​ർ​മാ​ണ​ങ്ങ​ളും നി​യ​മ​വി​ധേ​യ​മാ​ണോ എ​ന്ന ചോ​ദ്യ​മു​ന്ന​യി​ച്ചി​രു​ന്നു. പ​ട്ട​യ​ങ്ങ​ളു​ടെ​യും ത​ണ്ട​പ്പേ​രു​ക​ളു​ടെ​യും നി​യ​മ​സാ​ധു​ത പ​രി​ശോ​ധി​ക്കാ​നാ​ണ് നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത്. 1975 മു​ത​ൽ ചൊ​ക്ര​മു​ടി​യി​ൽ ന​ൽ​കി​യ പ​ട്ട​യ​ങ്ങ​ൾ നി​യ​മ​വി​ധേ​യ​മാ​യ​ല്ല ന​ൽ​കി​യ​തെ​ന്ന് റ​വ​ന്യൂ​ വകു​പ്പി​ന് ഇ​തി​ന​കം ത​ന്നെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​ട്ടു​മു​ണ്ട്.

പു​തു​താ​യി 32 പേ​ർ​ക്കു​കൂ​ടി നോ​ട്ടീ​സ് ന​ൽ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചൊ​ക്ര​മു​ടി മ​ല​നി​ര​ക​ൾ ആ​രം​ഭി​ക്കു​ന്ന ഒ​റ്റ​മ​രം മു​ത​ൽ ദേ​വി​കു​ളം ഗ്യാ​പ് റോ​ഡു​വ​രെ​യു​ള്ള എ​ല്ലാ നി​ർ​മാ​ണ​ങ്ങ​ളു​ടെ​യും സ്ഥ​ല​ങ്ങ​ളു​ടെ​യും രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന സൂ​ച​ന.‌ അ​ടി​മാ​ലി സ്വ​ദേ​ശി സി​ബി ജോ​സ​ഫ് ചൊ​ക്ര​മു​ടി മ​ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി റോ​ഡ് വെ​ട്ടു​ക​യും അ​വി​ടെ നി​ന്ന മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ട​ത്തു​ക​യും ത​ട​യ​ണ നി​ർ​മി​ക്കു​ക​യും അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ചൊ​ക്ര​മു​ടി കൈ​യേ​റ്റം പു​റ​ത്താ​യ​ത്. 

Tags:    
News Summary - Chokramudi land encroachment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.