തൊടുപുഴ: സമരത്തിനിടെ തൊടുപുഴയിൽ പൊലീസ് മർദനത്തിന് ഇരയായി ഇടതുകണ്ണിന്റെ കാഴ്ച നഷ്ടമായ യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ല ജനറൽ സെക്രട്ടറി ബിലാൽ സമദിനെ ചേർത്തുനിർത്തി രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ നടന്നു. മൂന്ന് മിനിറ്റോളാം നടന്ന് സംഭവങ്ങളെക്കുറിച്ചും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും ചോദിച്ചറിയുകയും ആശ്വസിപ്പിക്കുകയും ചെയ്തു.
യാത്ര കടന്നുവരാത്ത ഇടുക്കി ജില്ലയിലെ പ്രവർത്തകരോട് പങ്കെടുക്കാൻ കെ.പി.സി.സി നിർദേശിച്ചത് ആലപ്പുഴ കുത്തിയതോട് മുതൽ അരൂർ ജങ്ഷൻ വരെയായിരുന്നു. ജൂൺ 14നാണ് തൊടുപുഴയിൽ നടന്ന കോൺഗ്രസ് മാർച്ചിനുനേരെ പൊലീസ് ലാത്തച്ചാർജ് ഉണ്ടാവുകയും ബിലാൽ സമദ് അടക്കം എട്ടോളം പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തത്. ബിലാൽ സമദിന്റെ ഇടതുകണ്ണിന്റെ ഉള്ളിൽ ലാത്തിയടി ഏൽക്കുകയും കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു.
അങ്കമാലിയിലും മധുരയിലുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സകൾ നടന്നു. ഒരുവർഷം നീളുന്ന തുടർച്ചികിത്സകളിലൂടെ മാത്രമേ കാഴ്ച തിരിച്ചുകിട്ടു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രാഹുൽ ഗാന്ധിയോട് സംഭവങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.