തൊടുപുഴ: അകാലത്തിൽ ട്രീസ വിടപറഞ്ഞപ്പോൾ സഹപാഠികൾക്ക് നൊമ്പരമായി ആ ഗ്രൂപ് ഫോേട്ടാ. തൊടുപുഴ ന്യൂമാൻ കോളജിലെ അവസാന വർഷ ബി.എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ അവസാനത്തെ കൂടിച്ചേരൽ അതിലെ ഒാരോ വിദ്യാർഥിക്കും വേദനിപ്പിക്കുന്ന ഒാർമയാണ്. ആ ഗ്രൂപ് ഫോേട്ടായിൽ ചിരിച്ചുനിന്ന തങ്ങളുടെ പ്രിയകൂട്ടുകാരി ഇൗ ലോകത്തില്ലെന്ന് അവർക്ക് വിശ്വസിക്കാനാവുന്നില്ല.
കോളജിലെ അവസാന വർഷ ബി.എ സാമ്പത്തിക ശാസ്ത്ര വിദ്യാർഥികളുടെ ഒത്തുചേരൽ ചടങ്ങായിരുന്നു (സോഷ്യൽ) കഴിഞ്ഞ വെള്ളിയാഴ്ച. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഗ്രൂപ് ഫോട്ടോ എടുത്തു. മൂന്നുവർഷത്തെ പഠനത്തിനുശേഷം വിടപറയുന്നതിെൻറ സങ്കടത്തിനിടയിലും എല്ലാവരും ആഹ്ലാദം പങ്കുെവച്ചു. ഭക്ഷണം കഴിക്കാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഇവരിൽനിന്ന് ഒരു നിലവിളി ഉയർന്നത്. സഹപാഠി ട്രീസ തലചുറ്റിവീഴുന്നു. വെള്ളം മുഖത്ത് തളിച്ചിട്ടൊന്നും ഉണരുന്നില്ല. ഉടൻ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീടാണ് ട്രീസക്ക് മാരക ഹൃദ്രോഗം ഉണ്ടായിരുന്നു എന്ന് കൂട്ടുകാർ അറിയുന്നത്.
ഒരു രോഗിയുടെ പരിഗണനയോടെയും സഹതാപത്തോടെയും തന്നെ മറ്റുള്ളവർ കാണാതിരിക്കാനാണ് ട്രീസ രോഗവിവരം മറച്ചുെവച്ചതെന്ന് കൂടി അറിഞ്ഞതോടെ കൂട്ടുകാരുടെ ദുഃഖം ഇരട്ടിയായി. ഡോക്ടർമാർ അവൾക്ക് 20 വയസ്സുവരെയാണ് ആയുസ്സ് വിധിച്ചിരുന്നതെന്ന് കൂടി അറിഞ്ഞതോടെ പലരും വിങ്ങിപ്പൊട്ടി.
തൊടുപുഴ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫിെൻറയും റിട്ട. അധ്യാപിക മേഴ്സി ജോസഫിെൻറയും ഏകമകളാണ് ട്രീസ. ക്ലാസ് മുറിയിൽനിന്നുള്ള വിടവാങ്ങലിനെത്തിയ പ്രിയ കൂട്ടുകാരി ജീവിതത്തിൽനിന്ന് തന്നെ വിടവാങ്ങിയതിെൻറ ഞെട്ടലിലാണ് സഹപാഠികളും അധ്യാപകരും. വസതിയിലും മുളപ്പുറം സെൻറ് ജൂഡ് പള്ളിയിലും നടന്ന സംസ്കാര ശുശ്രൂഷയിൽ വിദ്യാർഥികളും അധ്യാപകരുമടക്കം നിരവധി പേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.