നെടുങ്കണ്ടം: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. പാമ്പാടുംപാറ പത്തിനിപ്പാറ സ്വദേശി ചിറ്റക്കാട്ട് ഉദയനാണ് (49) ഇരുവൃക്കയും തകരാറിലായതോടെ ചികിത്സക്കും നിത്യച്ചെലവുകള്‍ക്കും വഴികണ്ടെത്താനാകാതെ വിഷമിക്കുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് ഉദയനെ ജീവിതത്തിലേക്ക് ഇനി തിരികെ കൊണ്ടുവരാനുള്ള ഏക പോംവഴി.
ആഴ്ചയില്‍ രണ്ട് ഡയാലിസിസ് ചെയ്താണ് ജീവന് നിലനിര്‍ത്തുന്നത്. ചികിത്സാ ചെലവിനായി ഏകദേശം 10 ലക്ഷം രൂപയോളം വേണ്ടിവരും. ഇത് കണ്ടെത്തുന്നതിനായി പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സഹായ നിധിക്ക് രൂപം നല്‍കിയിട്ടുണ്ട്.25 വര്‍ഷം സ്വകാര്യ ബസിലെ ക്ലീനറായി ജോയി ചെയ്തു വരുകയായിരുന്നു ഉദയന്‍. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചതോടെ ജോലി ചെയ്യാന്‍ സാധിക്കാതെ വന്നു.
ഭാര്യയും 11 വയസ്സുള്ള ഏകമകളും അടങ്ങുന്ന കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലവും അതില്‍ ഒരുകൂരയുമാണ് ആകെയുള്ളത്. കുറെ നല്ല ആളുകളുടെ സഹായത്തോടെയാണ് ഈ കുടുംബം മുന്നോട്ടു പോകുന്നത്. ഉദയനെ സഹായിക്കാൻ പാമ്പാടുംപാറ പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം മിനി മനോജ് ചെയര്‍മാനായും മുന്‍ അംഗം ടോമി കരിയിലക്കുളം കണ്‍വീനറായുമുള്ള ചികിത്സ സഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
ചെയര്മാന്, കണ്‍വീനര്‍, ഉദയന്റെ സഹോദരന് സന്തോഷ് ചിറ്റക്കാട്ട് എന്നിവരുടെ പേരില്‍ നെടുങ്കണ്ടം ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് ചെയര്മാന് മിനി മനോജ്, കണ്‍വീനര്‍ ടോമി കരിയിലക്കുളം, അനില്‍ കട്ടൂപ്പാറ, സന്തോഷ് ചിറ്റക്കാട്ട് എന്നിവര്‍ അറിയിച്ചു.അക്കൗണ്ട് നമ്പര്‍ : 10180100292422. ഐ.എഫ്.എസ്.സി കോഡ് FDRL 0001018.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.