നെടുങ്കണ്ടം: നിരവധി രോഗങ്ങൾക്കെതിരെ അഞ്ചു വയസ്സിനു താഴെയുള്ള കുരുന്നുകൾക്ക് നൽകുന്ന വൈറ്റമിൻ എ ജില്ലയിലെ ആശുപത്രികളിൽ കിട്ടാതായിട്ട് ഒരുവർഷം.
ജില്ലയിലെ ഒരു ആശുപത്രിയിലും വൈറ്റമിൻ എ ലഭിക്കുന്നില്ല. കുട്ടിക്കാലത്തെ അന്ധതയുടെ കാരണങ്ങളിൽ ഒന്ന്്്്് വൈറ്റമിൻ എ യുടെ കുറവാണ്. കാത്സ്യം കുറയാതിരിക്കാനും നിശാന്ധതക്കെതിരെയും അണുബാധകൾ ഉണ്ടാകാതെയും മറ്റുമാണ് വൈറ്റമിൻ എ നൽകുന്നത്. വിറ്റാമിൻ എ യുടെ അപര്യാപ്തത മൂലം രോഗപ്രതിരോധ ശേഷിക്കുറവ്, അർബുദം, ജനനവൈകല്യങ്ങൾ എന്നിവക്കും കാരണമാകുമെന്നാണ് വിദഗ്ധ ഡോക്ടർമാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.