തൊടുപുഴ: ഇടുക്കി മാങ്കുളം വലിയപാറക്കുട്ടിയിൽ പുഴയിലെ പാറയിടുക്കിൽ കാട്ടാനയെ െചരിഞ്ഞ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് പുഴയിലെ പാറയിടുക്കിൽ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പുഴയിൽ വെള്ളമില്ലാത്തതിനാൽ പാറയിടുക്കിലൂടെ നടന്ന് നീങ്ങിയപ്പോൾ അബദ്ധത്തിൽ പാറയിടുക്കിൽ വീണതാകാമെന്നാണ് നിഗമനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആന പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, നാശ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. വെള്ളം കുടിക്കാനായി പാറയിടുക്കിലെത്തിയതാകാമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ അപകടത്തിൽപ്പെട്ട് ജില്ലയിൽ െചരിയുന്ന രണ്ടാമത്തെ കാട്ടാനയാണിത്. ഏതാനും ദിവസം മുമ്പ് ബി.എൽ.റാമിൽ ഏലത്തോട്ടത്തിനുള്ളിൽ താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് നാട്ടുകാർ സിഗരറ്റ് കൊമ്പനെന്ന് വിളിക്കുന്ന കാട്ടാന െചരിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.