കാട്ടാന ശല്യം: പ്രശ്‌ന പരിഹാരം വേണം -ജില്ല വികസന സമിതി

ഇ​ടു​ക്കി: പ​ന്നി​യാ​ര്‍ എ​സ്റ്റേ​റ്റി​ന് സ​മീ​പം കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണെ​ന്നും അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നും വി​ക​സ​ന സ​മി​തി യോ​ഗം.

കു​ള​മാ​വ് ഡാ​മി​ന്​ സ​മീ​പം കെ.​എ​സ്.​ഇ.​ബി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന വേ​ലി പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ല്‍നി​ന്നും മൂ​ന്നു മീ​റ്റ​ര്‍ മാ​റി​യാ​ണോ സ്ഥാ​പി​ച്ചി​ട്ടു​ള്ള​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തു​ള്ള റോ​ഡി​ന് സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​ത് സം​ബ​ന്ധി​ച്ച ന​ട​പ​ടി ത്വ​രി​ത​ഗ​തി​യി​ലാ​ക്ക​ണം.

കു​രു​വി​ളാ​സി​റ്റി, എ​സ്റ്റേ​റ്റ് പൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങി​ലെ വാ​ട്ട​ര്‍ ക​ണ​ക്ഷ​ന്‍ റ​ദ്ദ് ചെ​യ്ത ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് (ഇ​ന്‍ ചാ​ര്‍ജ്) ഉ​ഷാ​കു​മാ​രി മോ​ഹ​ന്‍കു​മാ​ര്‍ പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

2022-23 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ പ​ദ്ധ​തി​ക​ള്‍ എ​ല്ലാ വ​കു​പ്പു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി ചെ​ല​വ് വി​വ​ര​ങ്ങ​ള്‍ പ്ലാ​ന്‍ സ്‌​പേ​സ് പോ​ര്‍ട്ട​ലി​ല്‍ അ​പ്​​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന്​ ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് ഇ​ന്‍വെ​സ്റ്റി​ഗേ​റ്റ​ര്‍മാ​ര്‍ (ക്ല​സ്റ്റ​ര്‍ റി​സോ​ഴ്‌​സ്​​പേ​ഴ്‌​സ​ൻ) സ​മീ​പി​ക്കു​മ്പോ​ള്‍ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സാ​മ്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. സ​ബ് ക​ല​ക്ട​ര്‍മാ​രാ​യ രാ​ഹു​ല്‍ കൃ​ഷ്ണ​ശ​ര്‍മ, ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍, എ.​ഡി.​എം ഷൈ​ജു പി. ​ജേ​ക്ക​ബ്, ജി​ല്ല പ്ലാ​നി​ങ്​ ഓ​ഫി​സ​ര്‍ ഡോ. ​സാ​ബു വ​ർ​ഗീ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നും ജ​ന​ങ്ങ​ളെ ര​ക്ഷി​ക്ക​ണം -കി​സാ​ൻ സ​ഭ

തൊ​ടു​പു​ഴ: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ചാ​മു​ണ്ണി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​ജീ​വി ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന ആ​ൾ​നാ​ശ​ത്തി​നും കൃ​ഷി​നാ​ശ​ത്തി​നും ഉ​യ​ർ​ന്ന തോ​തി​ലു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് യോ​ഗ്യ​മാ​യ സ​ർ​ക്കാ​ർ ജോ​ലി​യും ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - wild elephant disturbance: need to solve the problem - District Development Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.