തൊടുപുഴ: ജില്ലയില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വിസസ്/പൊലീസ് എന്നീ വകുപ്പുകളില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഹോംഗാര്‍ഡ്സ് വിഭാഗത്തില്‍ ഭാവിയിലുണ്ടാകുന്ന ഒഴിവുകളിലേക്ക് യോഗ്യരായ വനിത ഉദ്യോഗാർഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
ആര്‍മി, നേവി, എയര്‍ഫോഴ്സ്, പാരാമിലിട്ടറി തുടങ്ങിയ സൈനിക-അർധസൈനിക വിഭാഗങ്ങളില്‍നിന്ന് പൊലീസ്, ഫോറസ്റ്റ്, എക്സൈസ്, ജയില്‍ തുടങ്ങിയ സംസ്ഥാന സർവിസുകളില്‍നിന്ന് വിരമിച്ച സേനാംഗമായിരിക്കണം. പ്രായപരിധി 35-58, ദിവസവേതനം 765 രൂപ (പ്രതിമാസ പരിധി: 21420 രൂപ).
യോഗ്യരായ ഉദ്യോഗാർഥികളെ കായികക്ഷമത പരിശോധനയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. പ്രായംകുറഞ്ഞ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനത്തില്‍ മുന്‍ഗണന ലഭിക്കും. മാര്‍ച്ച് 15ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ല ഫയര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫ് രണ്ടെണ്ണം, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിെൻറ അല്ലെങ്കില്‍ മുന്‍ സേവനം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസയോഗ്യത, പ്രായം, മേല്‍വിലാസം എന്നിവ സംബന്ധിച്ച രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഉള്‍പ്പെടുത്തണം. അപേക്ഷ ഫോറത്തിെൻറ മാതൃക ജില്ല ഫയര്‍ ഓഫിസ്, ആലിന്‍ചുവട്, ചെറുതോണി ഇവിടങ്ങളില്‍നിന്ന് ലഭിക്കും. ഫോൺ: 04862-296001, 9497920164.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.