കൊട്ടിയൂർ വൈശാഖോത്സവം; അമ്മാറയ്ക്കൽ കുട എഴുന്നള്ളത്ത് നടന്നു

. കൊട്ടിയൂർ: വൈശാഖോത്സവത്തിന്റെ ഭാഗമായി അക്കരെ കൊട്ടിയൂരിലേക്ക് കുടയെഴുന്നള്ളത്ത് നടന്നു. അക്കരെ ക്ഷേത്രത്തിലെ അമ്മാറക്കൽ തറയിലും മുത്തപ്പൻ ദേവസ്ഥാനത്തും സ്ഥാപിക്കാനുള്ള വലിയകുടകളാണ് കൊട്ടിയൂരിലെത്തിച്ചത്. ഊരാളന്മാർക്കും അടിയന്തരക്കാർക്കും ഉപയോഗിക്കുന്നതിനുള്ള കുടകളും നിർമിച്ചു. 14 തലക്കുടയും 16 കാൽക്കുടയുമാണ് നിർമിച്ചത്. ഇവ ഭണ്ഡാരമെഴുന്നള്ളത്തിനൊപ്പം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്കെത്തിച്ചു. photo: . വൈശാഖോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂരിലേക്ക് അമ്മാറക്കൽ കുട എഴുന്നള്ളിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.