റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേര്‍കൂടി പിടിയിൽ

കണ്ണൂര്‍: റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ക്വട്ടേഷന്‍ സംഘത്തിലെ രണ്ടു പേര്‍കൂടി അറസ്റ്റില്‍. അലവില്‍ സ്വദേശി കെ.പി. സായ് പ്രയാഗ് (27), മേലെചൊവ്വ സ്വദേശി സി. അസില്‍ (27) എന്നിവരാണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ കണ്ണൂര്‍ ടൗണ്‍ സി.ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കഴിഞ്ഞ ഏപ്രില്‍ 28ന് തോട്ടട കെ.കെ ഹെറിറ്റേജ് ഉടമ ചാലാട് പഞ്ചാബി റോഡിനുസമീപം കെ.പി. ശ്രീരഞ്ജിനെയാണ് (56) നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ശ്രീരഞ്ജന്റെ ബന്ധുവായ അലവില്‍ ആറാംകോട്ടം സ്വദേശി പി.വി. രഞ്ജിത് (53), മേലെചൊവ്വയിലെ റിനോയ് (35) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരെല്ലാം ക്വട്ടേഷന്‍ സംഘത്തില്‍ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. photo: sai prayag knr asil knr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.