സബ്സിഡി തുക കിട്ടുന്നില്ലെന്ന് പരാതി

കണ്ണൂർ: കേന്ദ്ര സർക്കാറിന്‍റെ എം.എസ്.എം.ഇ മന്ത്രാലയത്തി​ന്‍റെ കീഴിൽ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി മുഖേന വായ്പയെടുക്കുന്ന ചെറുകിട സംരംഭകർക്ക് ലഭ്യമാകേണ്ട സബ്സിഡി തുക കിട്ടുന്നില്ലെന്ന് കേരള ചെറുകിട സംരംഭക കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ ജനുവരി മുതൽ സബ്സിഡി തുക അക്കൗണ്ടിൽ വരുന്നില്ല. ഇതോടെ കേന്ദ്ര സർക്കാർ നൽകേണ്ട സബ്സിഡി തുകയും സംരംഭകർ തന്നെ അടക്കേണ്ട സ്ഥിതിയാണ്. വായ്‌പ തിരിച്ചടവ് മുടങ്ങിയാൽ സിവിൽ കേസും പിന്നീട് വായ്പ കിട്ടുന്നതിന് ബുദ്ധിമുട്ടും ഉണ്ടാവുന്നതിനാലാണ് സബ്സിഡി തുകയും സംരംഭകർ അടക്കാൻ നിർബന്ധിതരാവുന്നത്. വാർത്തസമ്മേളനത്തിൽ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി അസീസ് അവേലം, ജില്ല പ്രസിഡൻറ് റോബിൻ തോമസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.