തപാൽ സ്വകാര്യവത്കരണം എതിർക്കും -ഡീൻ കുര്യാക്കോസ്

കണ്ണൂർ: രാജ്യത്ത് കാര്യക്ഷമമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന തപാൽ മേഖലകൂടി സ്വകാര്യവത്കരിച്ചാൽ സാധാരണക്കാർക്കുകൂടി ലഭിച്ചുകൊണ്ടിരിക്കുന്ന സേവന സൗകര്യങ്ങൾ നഷ്ടപ്പെടുമെന്നും ഇതു പാർലമൻെറിൽ എതിർക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി. എഫ്.എൻ.പി.ഒ സംസ്ഥാനതല പ്രവർത്തക പഠന ക്യാമ്പ് രണ്ടാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ കൺവീനർ കെ.വി. സുധീർ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ എ.ഡി. മുസ്തഫ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.യു. മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ കെ. മഹേഷ്, പി.കെ. മുരളീധരൻ, എൻ.വി. വിനോദ്, എം.എസ്. ചന്ദ്രബാബു, സംസ്ഥാന പ്രസിഡൻറ് എസ്. കാമരാജ്, വനിത വിഭാഗം സംസ്ഥാന ചെയർമാൻ അനു പി. ബേബി, എൻ.സി. ലൈഷ, വി.പി. ചന്ദ്രപ്രകാശ്, ദിനു മൊട്ടമ്മൽ, പി.വി. രാമകൃഷ്ണൻ, ഉണ്ണികൃഷ്ണൻ കാമ്പ്രത്ത് എന്നിവർ സംസാരിച്ചു. എസ്. രവീന്ദ്രൻ ക്ലാസെടുത്തു. പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.