കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

ചെറുപുഴ: കാനംവയല്‍, ചേനാട്ടുകൊല്ലി ഭാഗങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് കാട്ടാനക്കൂട്ടം കൃഷിയിടത്തിലിറങ്ങിയത്. സണ്ണി കായംമാക്കല്‍, പൗലോസ് പള്ളിത്താഴത്ത്, വാടാതുരുത്തേല്‍ ടോമി, കാവാലം ടോമി എന്നിവരുടെ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്. തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകള്‍ ചവിട്ടി നശിപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്‌സാണ്ടര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ.കെ. ജോയി എന്നിവരും വനംവകുപ്പ് സെക്ഷന്‍ ഓഫിസര്‍ കെ.വി. വിനോദിന്റെ നേതൃത്വത്തില്‍ വനപാലകരും സ്ഥലത്തെത്തി. കാട്ടാനയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലികള്‍ ഫലപ്രദമല്ലാത്തതാണ് ആനശല്യം രൂക്ഷമാകാന്‍ കാരണം. കാട്ടാന ശല്യം ഭയന്ന് നിരവധി കുടുംബങ്ങള്‍ പ്രദേശത്തു നിന്നും വീടൊഴിഞ്ഞു പോയിട്ടുണ്ട്. കാട്ടാനയിറങ്ങുന്ന ഭാഗങ്ങളില്‍ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ രാത്രി റോഡിലൂടെ നടക്കാനും ആളുകള്‍ ഭയപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.