ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്റര്‍ സമ്മാനം വിതരണം ചെയ്തു

കാസർകോട്: ജില്ലയിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ കാഞ്ഞങ്ങാട് ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 10 ദിവസങ്ങളിലായി ഉപഭോക്താക്കള്‍ക്കായി നടത്തിയ 100 നോണ്‍സ്റ്റിക് കുക്ക്‌വെയര്‍ സെറ്റിനായുള്ള നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിച്ചു. ഏറ്റവും മികച്ച ഓഫറുകളിലും ഉപഭോക്തൃ സേവനങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന ഷോപ്പ്രിക്‌സിന്റെ ആറാമത്തെ ഷോറൂമാണ് കാഞ്ഞങ്ങാട്ട് പ്രവര്‍ത്തനം ആരംഭിച്ചത്. കൂടാതെ 'ബാക്ക് ടു സ്‌കൂള്‍' എന്ന പേരില്‍, സ്‌കൂള്‍ പര്‍ച്ചേസുകളിലൂടെ ലഭിക്കുന്ന കൂപ്പണിലൂടെ 40 സൈക്കിളുകൾ സമ്മാനമായി ലഭിക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഷോപ്പ്രിക്‌സിന്റെ മറ്റൊരു പ്രത്യേകതയാണ്. പടം) കാഞ്ഞങ്ങാട് ഷോപ്പ്രിക്‌സ് സൂപ്പര്‍ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി. സുജാത നിര്‍വഹിക്കുന്നു. ഷോപ്പ്രിക്‌സ് ഡയറക്ടര്‍മാരും വിജയികളും സമീപം Shroprix Kanhangad Lucky draw winners photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.