മഴക്കുഴി തീർത്ത് എസ്.പി.സി

ഇരിക്കൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വളപ്പിലും കാഡറ്റുകളുടെ വീട്ടുപറമ്പിലും നൂറോളം മഴക്കുഴിക​ൾ നിർമിച്ചു. മഴവെള്ളം മണ്ണിൽ ഇറക്കി ഭൂഗർഭവിതാനം ഉയർത്താനാണ് മഴക്കുഴികൾ നിർമിക്കുന്നത്. കെ.കെ. അബ്ദുല്ല ഹാജി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് വി.സി. ശൈലജ, സീനിയർ അസിസ്റ്റന്റ് എ.സി. റുബീന, സ്റ്റാഫ് സെക്രട്ടറി ഇ.പി. ജയപ്രകാശ്, കെ.കെ. ജയചന്ദ്രൻ, കെ.എ. അബ്ദുല്ല, കെ.പി. സുനിൽകുമാർ, പി. ധന്യ, സീനിയർ കാഡറ്റ് ശ്രീധുരാജ്, കമ്യൂണിറ്റി പൊലീസ് ഓഫിസർ വി.വി. സുനേഷ് എന്നിവർ നേതൃത്വം നൽകി. ചിത്രം : മഴക്കുഴി നിർമാണത്തിന്റെ ഉദ്ഘാടനം കെ.കെ. അബ്ദുല്ല ഹാജി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.