'സോളാർ ലൈറ്റുകൾ പ്രവർത്തനക്ഷമമാക്കണം'

ഇരിട്ടി: കെ.എസ്.ടി.പി റോഡ് നിർമാണത്തിന്റെ ഭാഗമായി ഇരിട്ടി നഗരത്തിൽ സ്ഥാപിച്ച സോളാർ ലൈറ്റുകൾ എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിട്ടി യൂനിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇവ സ്ഥാപിച്ച് ഒരുവർഷം കഴിയുന്നതിനുമുമ്പേ എല്ലാം കണ്ണടച്ചിരിക്കുകയാണ്. മഴക്കാലംകൂടി വരുന്നതോടെ ഇരിട്ടി നഗരം കൂരിരുട്ടിലേക്ക് മാറും. വഴിയോര കച്ചവടക്കാരെയും ഓൺലൈൻ വ്യാപാരവും നിയമംമൂലം നിയന്ത്രിക്കണം. ഇതോടൊപ്പം, ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടി പാലം പൈതൃകമായി സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് ദേവസ്യ മേച്ചേരി ഉദ്‌ഘാടനം ചെയ്തു. റജി തോമസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുധാകരൻ മുഖ്യാതിഥിയായി. മേഖല വൈസ് പ്രസിഡന്റ് തോമസ് വാളായിൽ, എം.ജെ. ജോണി, അബ്ദുൽ നാസർ, പി.പി. കുഞ്ഞൂഞ്ഞ്, കെ. അബ്ദുൽ റഹിമാൻ, എൻ.കെ. സജിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: റെജി തോമസ് (പ്രസി.), കെ. അബ്ദുൽറഹ്മാൻ (ജന. സെക്ര.), എൻ.കെ. സജിൻ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.