ജവഹർ ബാൽമഞ്ച് ശിൽപശാല

കണ്ണൂർ: ജവഹർ ബാൽമഞ്ച് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ കോഓഡിനേറ്റർമാർക്കുള്ള ശിൽപശാല ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ല ചീഫ് കോഓഡിനേറ്റർ സി.വി.എ. ജലീൽ അധ്യക്ഷത വഹിച്ചു. ജവഹർ ബാൽ മഞ്ചിന്റെ വർത്തമാനകാല പ്രസക്തി എന്ന വിഷയത്തിൽ ഡി.സി.സി ജനറൽ സെകട്ടറി കെ.പി. സാജു ക്ലാസെടുത്തു. പ്രവർത്തന രൂപരേഖ സംസ്ഥാന കോഓഡിനേറ്റർ ലിഷ ദീപക് അവതരിപ്പിച്ചു. കണ്ണൂർ മേയർ ടി.ഒ. മോഹനൻ സമാപന സന്ദേശം നൽകി. ജില്ല കോഓഡിനേറ്റർമാരായ എം.പി. രാജേഷ്, എം.പി. ഉത്തമൻ, സി.പി. സന്തോഷ് കുമാർ, പി.കെ. സുരേഷ്, എൻ.വി. രാധാകൃഷ്ണൻ, പി.കെ. പ്രീത, രഘുറാം കീഴറ, രജീഷ് മാറോളി, പി.കെ. ഇന്ദിര, ബ്ലോക്ക് ചീഫ് കോഓഡിനേറ്റർ ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു. -------------- photo: jawahar manch ജവഹർ ബാൽമഞ്ച് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ കോഓഡിനേറ്റർമാർക്കുള്ള ശിൽപശാല ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.