ചമ്പാട് കാർ തലകീഴായി മറിഞ്ഞു

പാനൂർ: ചമ്പാട് കൂരാറയിൽ കാർ തലകീഴായി മറിഞ്ഞു. കൂരാറ ഉണ്ടമുക്ക് ക്ഷേത്രത്തിന് സമീപത്താണ് ഞായറാഴ്ച ഉച്ചയോടെ കാർ മറിഞ്ഞത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കില്ല. അപകടവിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും വാഹനത്തിൽ ആരുമുണ്ടായിരുന്നില്ല. അപകടം നടന്നത് തോടിന് സമീപമായതിനാൽ നാട്ടുകാരും ഭീതിയിലായി. സ്ഥലത്തെത്തിയ പാനൂർ എ.എസ്.ഐ ജയദേവന്റെ നേതൃത്വത്തിൽ കാർ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യാത്രക്കാർ സുരക്ഷിതരാണെന്ന് കണ്ടെത്തിയത്. കാറിൽ മൂന്നുപേർ ഉണ്ടായിരുന്നതായാണ് വിവരം. രക്ഷപ്പെട്ട ഇവർ ചികിത്സ തേടുകയായിരുന്നു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.